മുഖത്തെ ചുളിവുകളെ അകറ്റാന്‍ പരീക്ഷിക്കേണ്ട ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

Published : Nov 21, 2025, 02:37 PM IST
oats

Synopsis

ഓട്‌സിലെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ അകറ്റാനും മുഖത്തെ ഇരുണ്ട നിറം മാറാനും സഹായിക്കും. അത്തരത്തില്‍ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:

മുഖത്തെ ചുളിവുകളെയും പാടുകളെയും അകറ്റാന്‍ ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കും. ഓട്‌സിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ അകറ്റാനും മുഖത്തെ ഇരുണ്ട നിറം മാറാനും സഹായിക്കും. 

ഇതിനായി ആദ്യം രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ തുടങ്ങിയവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം