ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരൻ; വീഡിയോ കാണാം

Published : Apr 16, 2021, 05:31 PM ISTUpdated : Apr 16, 2021, 05:34 PM IST
ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരൻ; വീഡിയോ കാണാം

Synopsis

പാമ്പ് പിടിത്തക്കാരാണ് മൂന്ന് പാമ്പുകളെയും പിടികൂടിയത്. മുട്ട വിരിയ്ക്കാന്‍ അട ഇരിക്കുന്ന നിലയിലാണ് പാമ്പുകളെ ഇവർ കണ്ടത്. 

‌ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മൂന്ന് പാമ്പുകളെയാണ് പിടികൂടിയത്. ഭുവനേശ്വറിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. നാട്ടുകാരാണ് പാമ്പുകളെ കാണുന്നത്. നാട്ടുകാർ ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.

പാമ്പ് പിടിത്തക്കാരാണ് മൂന്ന് പാമ്പുകളെയും പിടികൂടിയത്. മുട്ട വിരിയ്ക്കാന്‍ അട ഇരിക്കുന്ന നിലയിലാണ് പാമ്പുകളെ ഇവർ കണ്ടത്.പാമ്പുകളെ കാട്ടിലേക്ക് അയച്ചതായി നാട്ടുകാർ പറഞ്ഞു. മുട്ടകൾ കൃത്രിമമായി വിരിയ്ക്കുന്നതിന് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം