'ഫാദേഴ്സ് ഡേ'യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി ടൊവിനോ

Published : Jun 18, 2023, 07:05 PM IST
'ഫാദേഴ്സ് ഡേ'യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി ടൊവിനോ

Synopsis

മക്കള്‍ക്കൊപ്പമുള്ള വീഡിയോയ്ക്കും അച്ഛനൊപ്പമുള്ള ഫോട്ടോകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ടൊവിനോയ്ക്ക് ലഭിക്കുന്നത്. എത്രത്തോളും കുടുംബവുമായി താരത്തിന് ആത്മബന്ധമുണ്ടെന്നും, അവര്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം മൂല്യമുള്ള സമ്പാദ്യങ്ങളാണെന്നും മനസിലാവുന്ന കാഴ്ചകളാണിതെന്ന് ആരാധകര്‍ കമന്‍റിലൂടെ കുറിക്കുന്നു. 

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഏവരും സന്തോഷപൂര്‍വം ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇക്കുറി ഇന്ന്, ജൂണ്‍ 18നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ കാലം വന്നപ്പോള്‍ ഫാദേഴ്സ് ഡേ പോലുള്ള വിശേഷാവസരങ്ങളില്‍ അധികപേരും ആശംസകള്‍ കുറിക്കുന്നതും പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുകയും അവരെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയിലൂടെ തന്നെയാണ്. 

ഇന്നും ധാരാളം പേര്‍ ഇത്തരത്തില്‍ ഫാദേഴ്സ് ഡേ ആശംസകളും കുറിപ്പുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച വീഡിയോയും ഫോട്ടോകള്‍. 

രണ്ട് കുട്ടികളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച്, കാറിനകത്ത് കിടന്ന് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഫാദേഴ്സ് ഡേ സ്പെഷ്യലായി മക്കള്‍ക്ക് വേണ്ടി ടൊവീനോ പങ്കുവച്ചത്.

 

ഒപ്പം തന്നെ അച്ഛന് വേണ്ടിയും സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ ഫാദേഴ്സ് ഡേ ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള ഫോട്ടോകളും അച്ഛന്‍റെ ഫോട്ടോയും ഒരുമിച്ച് പങ്കുവച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്.

 

മക്കള്‍ക്കൊപ്പമുള്ള വീഡിയോയ്ക്കും അച്ഛനൊപ്പമുള്ള ഫോട്ടോകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ടൊവിനോയ്ക്ക് ലഭിക്കുന്നത്. എത്രത്തോളും കുടുംബവുമായി താരത്തിന് ആത്മബന്ധമുണ്ടെന്നും, അവര്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം മൂല്യമുള്ള സമ്പാദ്യങ്ങളാണെന്നും മനസിലാവുന്ന കാഴ്ചകളാണിതെന്ന് ആരാധകര്‍ കമന്‍റിലൂടെ കുറിക്കുന്നു. 

നേരത്തെയും കടുംബത്തോടൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം വലിയ രീതിയില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഇതുപോലെ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. ടൊവിനോയുടെ  അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെ കുറിച്ചെല്ലാം ആരാധകര്‍ക്ക് നല്ല ധാരണയാണ്. ഏവരെ കുറിച്ചും അഭിമുഖങ്ങളിലൂടെയും മറ്റും ടൊവിനോ വാചാലനാകാറുണ്ട്. 

മുമ്പ് അച്ഛനൊപ്പമുള്ള ടൊവിനോയുടെ വര്‍ക്കൗട്ട് ഫോട്ടോ വലിയ രീതിയിലാണ് ആരാധകര്‍ ഏറ്റെടുത്തത്. കുടുംബം ടൊവിനോയ്ക്ക് എത്രമാത്രം പിന്തുണയും കരുതലും ധൈര്യവും നല്‍കുന്നു എന്നതിന്‍റെ തെളിവ് കൂടിയായാണ് ഈ ചിത്രങ്ങളും സഹോദരനെ കുറിച്ച് സംസാരിച്ച് വികാരധീനനാകുന്ന ടൊവിനോയുടെ വീഡിയോയുമെല്ലാം ആരാധകര്‍ കണക്കാക്കിയിട്ടുള്ളത്.

Also Read:- ഏവരെയും നൊമ്പരപ്പെടുത്തിയ കഥയിലെ നായകന് ഒടുവില്‍ ആശ്വാസം; സാഹിലിന് ഇത് അപ്രതീക്ഷിത സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം