Onam 2022: കുട്ടി ദാവണിയില്‍ ഓണം മനോഹരമാക്കാം; ചിത്രങ്ങള്‍ പങ്കുവച്ച് മുക്തയുടെ മകള്‍

Published : Sep 07, 2022, 12:48 PM ISTUpdated : Sep 07, 2022, 02:23 PM IST
Onam 2022:  കുട്ടി ദാവണിയില്‍ ഓണം മനോഹരമാക്കാം; ചിത്രങ്ങള്‍ പങ്കുവച്ച് മുക്തയുടെ മകള്‍

Synopsis

സെറ്റ് ചുരിദാർ, ഫ്രോക്ക്, കുഞ്ഞുടുപ്പ്, കേരള സാരി, ദാവണി, സെറ്റ് മുണ്ട്, സിൽക് ഷോർട്, അടങ്ങിയ കേരള വസ്ത്രങ്ങൾക്ക് തന്നെയാണ് ഇപ്പോഴും ഡിമാന്‍റ്. നാളെ തിരുവോണത്തിന് കുട്ടികള്‍ക്ക് എന്ത് വസ്ത്രം ധരിക്കാം എന്ന സംശയവും ഏതെങ്കിലും അമ്മമാര്‍ക്കുണ്ടോ? എന്നാല്‍ കുട്ടികള്‍ക്കും ഉണ്ട് കുട്ടി ദാവണി.

ഇന്ന് ഉത്രാടം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. കസവ് വസ്ത്രങ്ങള്‍ തന്നെയാണ് ഈ ഓണത്തിനും ട്രെൻഡിംഗില്‍ വരുന്ന ഔട്ട്ഫിറ്റ്. ചെറിയ കുട്ടികൾ മുതൽ കോളജ് വിദ്യാർഥികൾ വരെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞ് ഒരുങ്ങുന്നതിന്‍റെ തിരക്കിലാണ്.  

സെറ്റ് ചുരിദാർ, ഫ്രോക്ക്, കുഞ്ഞുടുപ്പ്, കേരള സാരി, ദാവണി, സെറ്റ് മുണ്ട്, അടങ്ങിയ കേരള വസ്ത്രങ്ങൾക്ക് തന്നെയാണ് ഇപ്പോഴും ഡിമാന്‍റ്. നാളെ തിരുവോണത്തിന് കുട്ടികള്‍ക്ക് എന്ത് വസ്ത്രം ധരിക്കാം എന്ന സംശയം ഏതെങ്കിലും അമ്മമാര്‍ക്കുണ്ടോ? എന്നാല്‍ കുട്ടികള്‍ക്കും ഉണ്ട്, കുട്ടി ദാവണി. കുട്ടി ദാവണിയില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ നടി മുക്തയുടെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

കസവില്‍  ചുവപ്പ് പ്രിന്‍റുകളാണ് വസ്ത്രത്തിന്‍റെ ഹൈലൈറ്റ്. ഇത്തരത്തിലുള്ള കുട്ടി ദാവണികള്‍ നിങ്ങളുടെ കുട്ടികള്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ തന്നെ കസവു വരുന്ന പട്ടുപാവാടയും ഓണത്തിന് ധരിക്കാവുന്ന ഒരു പരമ്പരാഗത വസ്ത്രമാണ്. അതില്‍ തന്നെ പല എംബ്രോയ്ഡറികളും മറ്റുമൊക്കെ വരുന്നവയും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്ക് മുണ്ടും ഷര്‍ട്ടും, ജുബ്ബയുമൊക്കെ തെരഞ്ഞെടുക്കാവുന്നതാണ്. 

 

Also Read: ഗോള്‍ഡന്‍‌ സാരിയില്‍ തിളങ്ങി ശാലിന്‍; ചിത്രങ്ങള്‍

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ