സര്‍ക്കാര്‍ ബസിലെ ഏക യാത്രക്കാരൻ; യുവാവിന്‍റെ സെല്‍ഫി വൈറല്‍...

Published : Dec 13, 2023, 09:29 PM IST
സര്‍ക്കാര്‍ ബസിലെ ഏക യാത്രക്കാരൻ; യുവാവിന്‍റെ സെല്‍ഫി വൈറല്‍...

Synopsis

എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നുവത്രേ ഹരിഹരൻ. വീട്ടിലേക്ക് തിരിക്കാനായി ബസ് തിരഞ്ഞുപിടിച്ച് കയറിയപ്പോള്‍ ബസിലാകെ യാത്രക്കാരനായി ഇദ്ദേഹം മാത്രം. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വാര്‍ത്തകളും സംഭവങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാമാണ് നാം കാണുന്നത്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളോ ചിത്രങ്ങളോ എല്ലാം കാഴ്ചക്കാരുടെ ശ്രദ്ധ ലഭിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നത് തന്നെയാകാറുണ്ട്.

എന്നാല്‍ അധികപേര്‍ക്കും അപ്രതീക്ഷിതമായി നടന്നിട്ടുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളെയോ വീഡിയോകളെയോ വാര്‍ത്തകളെയോ കുറിച്ച് കാണാനും അറിയാനുമെല്ലാമായിരിക്കും താല്‍പര്യം. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയൊരു ചിത്രത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഹരിഹരൻ എസ് എസ് എന്ന യുവാവ് പങ്കുവച്ച ഫോട്ടോ ആണിത്. ഒരു ബസിനകത്ത് ഹരിഹരനും ബസിലെ ഡ്രൈവറും കണ്ടക്ടറും മാത്രമുള്ളതാണ് ഫോട്ടോയില്‍ കാണുന്നത്. 

ബംഗലൂരു മെട്രോപൊളീറ്റൻ ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ (ബിഎംടിസി) ബസ് ആണിത്. എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നുവത്രേ ഹരിഹരൻ. വീട്ടിലേക്ക് തിരിക്കാനായി ബസ് തിരഞ്ഞുപിടിച്ച് കയറിയപ്പോള്‍ ബസിലാകെ യാത്രക്കാരനായി ഇദ്ദേഹം മാത്രം. 

എന്നാല്‍ മറ്റ് യാത്രക്കാര്‍ വരാനായി ബസ് കാത്തുനിന്നില്ല. ബസിന് സമയക്രമം പാലിക്കണമല്ലോ. അങ്ങനെ ഏക യാത്രക്കാരനുമായി ബസ് ലക്ഷ്യത്തിലേക്ക് തിരിച്ചു. താൻ ഒരു യാത്രക്കാരൻ മാത്രമായിട്ടും ബസ് സമയത്തിന് പോവുകയും, തന്നോട് ബസ് ഡ്രൈവറും കണ്ടക്ടറും വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുകയും ചെയ്തു എന്നതിന്‍റെ സന്തോഷമാണ് ഹരിഹരന്‍റെ പോസ്റ്റിലുള്ളത്. 

നിരവധി പേരാണ് ഹരിഹരന്‍റെ പോസ്റ്റിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇത് രസകരമായൊരു അനുഭവം തന്നെയാണ്, ഇങ്ങനെ കണ്ടിട്ടില്ല എന്ന് പറയുന്നവരും ഒപ്പം തന്നെ ബിഎംടിസിയുടെ ബസ് സര്‍വീസുകള്‍ പൊതുജനത്തോട് വളരെയധികം മര്യാദ പാലിക്കാറുണ്ടെന്നുമെല്ലാം കമന്‍റുകളില്‍ പലരും കുറിച്ചിരിക്കുന്നു. 

ഹരിഹരൻ പങ്കുവച്ചിരിക്കുന്ന പോസ്റ്റ്...

 

Also Read:- ലൈവ് ചര്‍ച്ചയ്ക്കിടെ മേല്‍ക്കൂരയില്‍ നിന്ന് ഊര്‍ന്നുവന്ന് പാമ്പ്; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ