സ്വന്തമായി കാറ് വാങ്ങുന്നതും സെക്‌സ് ലൈഫും തമ്മിലെന്ത് ബന്ധം? ഉണ്ടെന്ന് പഠനം...

By Web TeamFirst Published Jan 4, 2020, 11:42 PM IST
Highlights

മെക്‌സിക്കോയിലെ കോളിമ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ രസകരമായ പഠനത്തിന് പിന്നില്‍ 17 മുതല്‍ 24 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ഗവേഷകര്‍ കൗതുകമുണര്‍ത്തുന്ന നിഗമനത്തിലേക്കെത്തിയിരിക്കുന്നത്

സ്വന്തമായി കാറ് വാങ്ങിക്കുന്നതും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്ന്. കേള്‍ക്കുമ്പോള്‍ ഇതെന്ത് വിചിത്രമായ സംഗതിയാണെന്ന് ആരും ചിന്തിച്ചുപോകും. എന്നാല്‍ സംഭവം ഉള്ളതാണെന്നാണ് മെക്‌സിക്കോയില്‍ നടന്ന ഒരു പഠനം പറയുന്നത്.

മെക്‌സിക്കോയിലെ കോളിമ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ രസകരമായ പഠനത്തിന് പിന്നില്‍ 17 മുതല്‍ 24 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ഗവേഷകര്‍ കൗതുകമുണര്‍ത്തുന്ന നിഗമനത്തിലേക്കെത്തിയിരിക്കുന്നത്.

അതായത്, 25 വയസ് വരെ പ്രായമുള്ളവരെ ഉദ്ദേശിച്ചാണ് ഗവേഷര്‍ തങ്ങളുടെ നിരീക്ഷണം പങ്കുവയ്ക്കുന്നത്. ഈ പ്രായത്തിനിടയില്‍ വരുന്ന യുവാക്കളെ സംബന്ധിച്ച് സ്വന്തമായി കാര്‍ ഉണ്ടാവുക എന്നത് ആത്മാഭിമാനത്തിന്റെ ലക്ഷണമായിട്ടാണത്രേ ഇവര്‍ കണക്കാക്കുന്നത്. ഇത് ക്രമേണ ഇവരില്‍ ആത്മവിശ്വാസവും സ്വയമുള്ള മതിപ്പും വര്‍ധിപ്പിക്കുന്നു.

പതിയെ ഒരു ഇണയെ ആകര്‍ഷിക്കാനും, അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും വരെ അവനെ ഈ മതിപ്പും ആത്മവിശ്വാസവും സഹായിക്കുമത്രേ. ഇനി സ്ത്രീകളുടെ കാര്യമെടുത്താല്‍, കാര്‍ പോലുള്ള ഭൗതിക സൗകര്യങ്ങളില്‍ അവര്‍ പെട്ടെന്ന് വീഴുമെന്നും അത്തരത്തില്‍ സാമൂഹികമായി സ്ഥാനമുള്ള പുരുഷന്മാരോട് അടുപ്പം സ്ഥാപിക്കാന്‍ അവര്‍ തല്‍പരരാണെന്നും ഗവേഷകര്‍ ഇതേ പഠനത്തില്‍ പറയുന്നു. അടിസ്ഥാനപരമായി മനശാസ്ത്രവും, അതിന് മുകളില്‍ സാമൂഹികമായ ഘടനയും അതിന്റെ സ്വഭാവവുമാണ് പഠനം അഭിസംബോധന ചെയ്യുന്നത്.

എന്നാല്‍ പഠനത്തിലെ ഒട്ടുമിക്ക നിരീക്ഷണങ്ങളും മെക്‌സിക്കോയിലെ ജീവിതരീതികളേയും അവിടത്തെ സംസ്‌കാരത്തേയും അടിസ്ഥാനപ്പെടുത്തി മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഈ പഠനമനുസരിച്ചുള്ള നിരീക്ഷണങ്ങള്‍ ശരിയാകാനുള്ള സാധ്യത എത്രമാത്രമാണെന്ന് പറയുക വയ്യ.

click me!