മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന പപ്പായ ഫേസ് പാക്കുകള്‍

Published : Nov 11, 2025, 05:08 PM IST
papaya

Synopsis

മുഖത്തെ പാടുകളും ചുളിവുകളും അകറ്റാന്‍ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്.

മുഖത്തെ കറുത്ത പാടുകള്‍ ചിലരെ എങ്കിലും അസ്വസ്ഥരാക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. അമിതമായി വെയില്‍ കൊള്ളുന്നത്, ഹോര്‍മോണ്‍ വ്യത്യാസം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ പാടുകളും ചുളിവുകളും അകറ്റാന്‍ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ്‌ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.

അതുപോലെ വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കരുവാളിപ്പ് മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. ഇതിനായി അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. പഴുത്ത പപ്പായ കഷ്ണങ്ങള്‍ ജ്യൂസാക്കിയതിനൊപ്പം അര മുറി ഓറഞ്ച് ജ്യൂസും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകൾ മാറ്റാൻ ഈ പാക്ക് സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ