മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

Published : Jan 15, 2023, 10:14 PM IST
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

Synopsis

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

മുഖത്തെ കറുത്ത പാടുകള്‍ അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ. 

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ സഹായിക്കും. 

ഇതിനായി ആദ്യം അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

അതുപോലെ തന്നെ, അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

പഴവും പപ്പായയും ചേര്‍ത്തുന്ന മിശ്രിതവും പരീക്ഷിക്കാവുന്നതാണ്. ഇതിനായി പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

PREV
Read more Articles on
click me!

Recommended Stories

​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം
വർക്കൗട്ട് കഴിഞ്ഞാൽ തീർന്നില്ല; ജെൻ സി പിന്തുടരേണ്ട ഈ 'പോസ്റ്റ്-വർക്കൗട്ട്' ശീലങ്ങൾ അറിയാമോ?