പേസ്റ്റല്‍‌ പിങ്ക് കുര്‍ത്താ സെറ്റില്‍ പരിണീതി ചോപ്ര; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

Published : May 14, 2023, 03:35 PM IST
പേസ്റ്റല്‍‌ പിങ്ക് കുര്‍ത്താ സെറ്റില്‍ പരിണീതി ചോപ്ര; വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

Synopsis

ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. മനീഷ് മല്‍ഹോത്രയും ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. പരിണീതിയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂ​ഹങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും വെളിപ്പെടുത്തിയത്.  

'ഞാൻ യെസ് പറഞ്ഞു'- എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പരിണീതി ഇന്‍‌സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  'ഞാൻ പ്രാർഥിച്ചതിനെല്ലാം..... അവൾ യെസ് പറഞ്ഞു' - എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങൾ പങ്കുവച്ചത്.

 

പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. പേസ്റ്റല്‍ റോസി പിങ്ക് നിറത്തിലുള്ള കുര്‍ത്താ സെറ്റാണ് പരിണീതി ധരിച്ചത്. പേളുകളുടെ ചെറിയ എംബ്രോയ്ഡറി വര്‍ക്കുകള്‍‌ മാത്രമാണ് ചെയ്തിരിക്കുന്നത്. ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. മനീഷ് മല്‍ഹോത്രയും ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രം​ഗത്തെ പ്രമുഖർ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു. 

 

Also Read: ഒരു ചായ കുടിക്കാൻ ബുദ്ധിമുട്ടുന്ന ഉർഫി ജാവേദ്; വൈറലായി വീഡിയോ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ