ചായ കുടിക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഉർഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ' എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. 

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും 'ഓവര്‍ ഗ്ലാമറസ്' ആകുന്നുണ്ടെന്നാണ് പൊതുവേയുള്ള വിമര്‍ശനം. അത്തരത്തില്‍ താരം അടുത്തിടെ ഒരു ഫാഷന്‍ പരീക്ഷണം കാരണം ഒരു ചായകുടിക്കാൻ കഴിയാത്ത അവസ്ഥയിലായി ഉര്‍ഫി. 

ചായ കുടിക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഉർഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ' എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. കാറിലെ സീറ്റിൽ ഇരിക്കുന്ന ഉർഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. മുഖം വരെ ഈ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുകയാണ്. 

View post on Instagram

അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേർക്കാൻ ഉര്‍ഫിക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പതിവു പോലെ താരത്തെ ട്രോളി രംഗത്തെത്തിയത്. ഒരു സ്ട്രോ ഉപയോഗിച്ചാൽ എളുപ്പത്തിൽ ചായ കുടിക്കാം എന്നായിരുന്നു ഒരു കമന്റ്. എങ്ങനെയാണ് ചൂടുള്ള ചായയില്‍ സ്ട്രോ ഉപയോഗിക്കുന്നത് ഇതിന് മറുപടിയായി ഉര്‍ഫി നല്‍കിയത്. 

View post on Instagram

Also Read: വൈറ്റ് സാരിയിൽ മനോഹരിയായി ഇഷാനി കൃഷ്ണ; ഒരുക്കിയത് അമ്മ; വീഡിയോ...

YouTube video player