'ഇത്രയും വലിയ കാല്‍!'; കമന്റുകള്‍ വാരിക്കൂട്ടി പരിണീതി ചോപ്രയുടെ ഫോട്ടോ

Web Desk   | others
Published : Apr 01, 2021, 10:16 PM IST
'ഇത്രയും വലിയ കാല്‍!'; കമന്റുകള്‍ വാരിക്കൂട്ടി പരിണീതി ചോപ്രയുടെ ഫോട്ടോ

Synopsis

സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളാകട്ടെ, വീഡിയോകളാകട്ടെ ഏതിലും 'ഇമേജ്' ഭദ്രമാണെന്ന് ഉറപ്പുവരുത്തിയിട്ടേ മിക്ക താരങ്ങളും അത് പങ്കുവയ്ക്കുകയുള്ളൂ. എന്നാല്‍ ഇന്ന് ബോളിവുഡ് നടി പരിണീതി ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ഫോട്ടോ ഇതിനെല്ലാം അപവാദമായിരുന്നു

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും സ്വന്തം സൗന്ദര്യത്തെ അവതരിപ്പിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്തവരാണ് അധികം സിനിമാതാരങ്ങളും. ബോളിവുഡ് താരങ്ങളാണെങ്കില്‍ എപ്പോഴും ഇക്കാര്യത്തില്‍ 'സ്‌പെഷ്യല്‍' ശ്രദ്ധയുള്ളവരുമാണ്. 

സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളാകട്ടെ, വീഡിയോകളാകട്ടെ ഏതിലും 'ഇമേജ്' ഭദ്രമാണെന്ന് ഉറപ്പുവരുത്തിയിട്ടേ മിക്ക താരങ്ങളും അത് പങ്കുവയ്ക്കുകയുള്ളൂ. എന്നാല്‍ ഇന്ന് ബോളിവുഡ് നടി പരിണീതി ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ഫോട്ടോ ഇതിനെല്ലാം അപവാദമായിരുന്നു. 

ഷൂ സൈസ് എന്ന് പറഞ്ഞ് തന്റെ, അസാധാരണമായി നീണ്ട കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരുന്നു പരിണീതി പങ്കുവച്ചത്. ഫോട്ടോ വന്ന ഉടനെ തന്നെ പരിണീതിയുടെ കാലുകള്‍ തന്നെയാണോ ഇതെന്നും ഇത്രയും നീണ്ട പാദങ്ങളുണ്ടാകുമോയെന്നുമെല്ലാം ചോദിച്ചുകൊണ്ട് നിരവധി കമന്റുകളാണെത്തിയത്. 

 

 

പക്ഷേ വൈകാതെ തന്നെ ഫോട്ടോയുടെ പിന്നിലുള്ള രഹസ്യം വെളിപ്പെട്ടു. താഴെ നിന്നുള്ള ആംഗിളില്‍ എടുത്ത ചിത്രമായതിനാലാണ് പാദങ്ങള്‍ അത്രമാത്രം നീണ്ടതായി തോന്നിക്കുന്നത്. ഏപ്രില്‍ ഒന്നിന് ആരാധകരെ ഒന്ന് 'ഫൂള്‍' ആക്കുകയെന്നതായിരുന്നു പരിണീതിയുടെ ലക്ഷ്യം. എന്തായാലും പരിണീതിയുടെ രസകരമായ ചിന്തയ്ക്ക് അഭിനന്ദം അറിയിക്കാന്‍ ആരാധകര്‍ മറന്നില്ല. ഇനിയും ഇത്തരത്തിലുള്ള സംവേദനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ സസ്‌നേഹം കുറിക്കുന്നു. 

Also Read:- 'കോളേജ് കാലത്തെ ആ ചിത്രങ്ങൾ ഇപ്പോഴും ഭീതിപ്പെടുത്തുന്നു'; കാരണം വ്യക്തമാക്കി പരിണീതി ചോപ്ര...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ