Parvathy Thiruvothu : കറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവതി തിരുവോത്ത്; വെെറലായി ചിത്രം

Web Desk   | Asianet News
Published : Apr 30, 2022, 09:59 PM IST
Parvathy Thiruvothu  : കറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവതി തിരുവോത്ത്; വെെറലായി ചിത്രം

Synopsis

ഇപ്പോഴിതാ, സാരിലുക്കിൽ വേറിട്ട ഗെറ്റപ്പിലുള്ള പാർവതിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ടാണ് പാർവതി എത്തിയിരിക്കുന്നത്. 

മലയാളത്തിന്റെ പ്രിയനടിയാണ് പാർവതി തിരുവോത്ത് (parvathy thiruvothu). നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പാർവതി സോഷ്യൽ മീഡിയയിലും സജീവമാണ്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ, സാരിലുക്കിൽ വേറിട്ട ഗെറ്റപ്പിലുള്ള പാർവതിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ടാണ് പാർവതി എത്തിയിരിക്കുന്നത്. വ്യാഴാഴ്ച മുംബെെയിൽ ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ ആയിരുന്നു പാർവതി കറുത്ത സാരി ധരിച്ച് എത്തിയത്.

പുഴുവാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്. നാഗ ചൈതന്യ നായകനാകുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാർ ആണ്. ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ ആയാണ് സീരീസ് എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ