Sex : സെക്സിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന ശിൽപ്പ ഷെട്ടിയുടെ ചോദ്യത്തിന് താഹിറ നൽകിയ മറുപടി ഇതായിരുന്നു

Web Desk   | Asianet News
Published : Apr 30, 2022, 08:00 PM ISTUpdated : Apr 30, 2022, 08:05 PM IST
Sex :  സെക്സിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന ശിൽപ്പ ഷെട്ടിയുടെ ചോദ്യത്തിന് താഹിറ നൽകിയ മറുപടി ഇതായിരുന്നു

Synopsis

മിർച്ചിയുടെ ഷേപ്പ് ഓഫ് യു എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ താഹിറ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില സംഭവങ്ങൾ വെളിപ്പെടുത്തി. 

ശാരീരികവും മാനസികവുമായ ആരോഗ്യം ഉൾപ്പെടുത്തി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി അവതരിപ്പിക്കുന്ന ഷോയാണ് ഫിലിമി മിർച്ചിയുടെ ഷേപ്പ് ഓഫ് യു. ഷോയിലെ ഏറ്റവും പുതിയ അതിഥി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയും ഭാര്യ താഹിറ കശ്യപായിരുന്നു.

താഹിറ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് ഷോയിൽ തുറന്ന് സംസാരിച്ചു. മിർച്ചിയുടെ ഷേപ്പ് ഓഫ് യു എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ താഹിറ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില സംഭവങ്ങൾ വെളിപ്പെടുത്തി.

സെക്സ് എന്ത് കൊണ്ടും നല്ലതാണ്. കലോറി എരിച്ചുകളയാനുള്ള മികച്ച വ്യായാമങ്ങളിലൊന്നാണ് സെക്സ് എന്നും താഹിറ വിലയിരുത്തി. എപ്പോഴും പോസിറ്റീവായി ‌ഇരിക്കാനാണ് നാം ശ്രമിക്കേണ്ടത്. മനസും ശരീരവും സന്തോഷത്തോടെ ഇരുന്നാൽ പ്രശ്നങ്ങളെ അകറ്റി നിർത്താമെന്നും താഹിറ പറഞ്ഞു.

ഷോയിൽ പ്രചോദനാത്മകമായ ചില ഫിറ്റ്‌നസ് സ്റ്റോറികളെയും അതുപോലെ തന്നെ സെലിബ്രിറ്റികളുടെ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും പങ്കുവയ്ക്കുന്ന ഷോയാണ് ഷേപ്പ് ഓഫ് യു.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ