ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ പേളി; സാരിയിലുമുണ്ട് ഒരു സര്‍പ്രൈസ്

Published : May 08, 2019, 11:39 AM ISTUpdated : May 09, 2019, 09:14 AM IST
ചില്ലി റെഡ്  കാഞ്ചീപുരം സാരിയില്‍ പേളി; സാരിയിലുമുണ്ട് ഒരു സര്‍പ്രൈസ്

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

 

ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായാണ് വധു പേളി എത്തിയത്. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്.

സാരിയിലുമുണ്ട് ഒരു പ്രത്യേകത. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്‍റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിട്ടുണ്ട്. 10 ഓളം നിറത്തിലുളള നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി മിലന്‍ ഡിസൈന്‍സ് സാരി ഒരുക്കിയത്.

 

 

 

ഞായറാഴ്ച നടന്ന വിവാഹത്തിന് പേളി അണിഞ്ഞ  ഐവറി നിറത്തിലുളള ഗൗണിനും ഉണ്ടായിരുന്നു ഒരു സര്‍പ്രൈസ്. പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്ന പേരായിരുന്നു പ്രത്യേകത. പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്നായിരുന്നു വെയിലിലുണ്ടായിരുന്നത്. 

 

 

ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്‍റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍  വെച്ച് നടന്ന വിവാഹ സത്കാരത്തിന്‍റെയും ചിത്രങ്ങളും വീഡിയോകളും ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. പാലക്കാട്  നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നു തുടങ്ങി. 


 

PREV
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം