"ആദ്യം കണ്ടപ്പോള്‍ കരഞ്ഞുപോയി"; വിവാഹ സാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച് പേളി പറയുന്നു

Published : May 08, 2019, 01:02 PM ISTUpdated : May 08, 2019, 01:30 PM IST
"ആദ്യം കണ്ടപ്പോള്‍ കരഞ്ഞുപോയി"; വിവാഹ സാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച് പേളി പറയുന്നു

Synopsis

"ശ്രീനിക്ക് ചുവപ്പ് നിറം ഇഷ്ടമാണ്. സാധാരണ ഒരു ചുവപ്പ് സാരിയായിരുന്നു എന്‍റെ മനസ്സില്‍."- പേളി പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം ഇന്ന് പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. റെഡ് ചില്ലി കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായാണ് വധു പേളി എത്തിയത്. കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. സാരിയിലുമുണ്ട് ഒരു പ്രത്യേകത. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്‍റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിട്ടുണ്ട്.

 10 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി മിലന്‍ ഡിസൈന്‍സ് സാരി ഒരുക്കിയത്. സാരിയില്‍ ഒളിപ്പിച്ച സര്‍പ്രൈസിനെ കുറിച്ച് പേളി പറയുന്നു. "ശ്രീനിക്ക് ചുവപ്പ് നിറം ഇഷ്ടമാണ്. സാധാരണ ഒരു ചുവപ്പ് സാരിയായിരുന്നു എന്‍റെ മനസ്സില്‍. എന്നാല്‍ മിലന്‍ സിസൈന്‍സിലെ ഷേളി ആന്‍റിയാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത്. പല്ലുവില്‍ ഞങ്ങളുടെ ചിത്രം നെയ്തു തരാമെന്ന് പറഞ്ഞു. പിന്നീട് ഈ സാരി കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഒരുപാട് സന്തോഷമുണ്ട്" - പേളി പറഞ്ഞു. 

വീഡിയോ കാണാം

"

 

ഞായറാഴ്ച നടന്ന വിവാഹത്തിന് പേളി അണിഞ്ഞ  ഐവറി നിറത്തിലുളള ഗൗണിനും ഉണ്ടായിരുന്നു ഒരു സര്‍പ്രൈസ്. പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്ന പേരായിരുന്നു പ്രത്യേകത.

 

 

 

പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്നായിരുന്നു വെയിലിലുണ്ടായിരുന്നത്. സൈനു വൈറ്റ് ലൈന്‍ ഫോട്ടോഗ്രാഫിയാണ് പേളിയുടെ വിവാഹദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

 

 http://ആ സാരി കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല;പേളി മാണി


 

PREV
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം