നേവി ബ്ലൂ ലഹങ്കയില്‍ അതിസുന്ദരിയായി പേളി; ഒരുക്കിയത് ഇവരാണ്...

Published : May 06, 2019, 09:06 AM ISTUpdated : May 06, 2019, 01:45 PM IST
നേവി ബ്ലൂ ലഹങ്കയില്‍ അതിസുന്ദരിയായി പേളി; ഒരുക്കിയത് ഇവരാണ്...

Synopsis

വെളുത്ത ഗൗണും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നു പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്ന്. 

അങ്ങനെ മലയാളികള്‍ കാത്തിരുന്ന ആ വിവാഹം കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇന്നലെ വിവാഹത്തിലെത്തിയത്. പേളി മാണിയും ശ്രീനിഷ് അരവിന്ദും ചൊവ്വര പള്ളിയില്‍ വച്ച് ഇന്നലെ വിവാഹിതരായി. 

 

അച്ഛന്‍ മാണി പോളിന്റെ കൈ പിടിച്ചാണ് പേളി പള്ളിയിലേക്കെത്തിയത്. ഐവറി നിറത്തിലുളള ഗൗണും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നു പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്ന്.

 

 

കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞാണ് ശ്രീനിഷ് വിവാഹത്തിനെത്തിയത്‌. ഇളം പിങ്ക് നിറത്തിലുള്ള ഗൗണ്‍ ആണ് പേളി തന്റെ ബ്രൈഡ്‌സ്‌ മെയ്ഡുകള്‍ക്കായി തെരഞ്ഞെടുത്തത്. 

 

 

പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് വച്ചാണ് വിവാഹ സത്കാരം നടന്നത്. നേവി ബ്ലൂ ലഹങ്കയില്‍ അതിസുന്ദരിയായിരുന്നു പേളി.

 

 

പേളിയുടെ  ഗൗണും ലഹങ്കയും തയ്യാറാക്കിയത് ലേബല്‍ എം എന്ന ഡിസൈനേഴ്സാണ്. ഭാവനയുടെ  വിവാഹവസ്ത്രങ്ങളും ഒരുക്കിയത്   ലേബല്‍ എം ആയിരുന്നു. സെബാസ്റ്റ്യനാണ് പേളിയെ അതീവസുന്ദരിയാക്കി മേക്കപ്പ്  ചെയ്തത്.

 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ