കിണറിനുള്ളില്‍ 12 അടിയിലേറെ നീളമുള്ള 'കൂറ്റന്‍' രാജവെമ്പാല

By Web TeamFirst Published Jul 23, 2020, 12:35 PM IST
Highlights

ഒഡീഷയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് 12 മുതല്‍ 15 അടിയിലേറെ നീളമുള്ള രാജവെമ്പാലയെ കിണറിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. 

കിണറിനുള്ളില്‍ നിന്നും പുറത്തെടുത്ത 'കൂറ്റന്‍'  രാജവെമ്പാലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ബുറുഝാരി ഗ്രാമത്തില്‍ നിന്നാണ് 12 മുതല്‍ 15 അടിയിലേറെ നീളമുള്ള രാജവെമ്പാലയെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കിണറിനുള്ളില്‍ നിന്നും പുറത്തെടുത്തത്. 

പരിസരവാസികളാണ് ആദ്യം കിണറിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ കണ്ടത്. ഭീമന്‍ രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ്  അധികൃതർ പാമ്പ് പിടുത്ത വിദഗ്ധരുടെ സംഘത്തെ അയക്കുകയും ആയിരുന്നു. 

ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ കിണറിനുള്ളിൽ നിന്നും പിടികൂടിയത്. ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പാമ്പിനെ പിന്നീട് ഖാലിക്കോട്ട് വനമേഖലയിൽ തുറന്നുവിട്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. 

Odisha: A King cobra was rescued from a well in Burujhari village of Ganjam district earlier today. It was later released into the wild. Swapnalok Mishra, a snake rescuer says, "The king cobra is 12-15 feet long." pic.twitter.com/OHTslLv6Q0

— ANI (@ANI)

 

Also Read: കടുവയുടെ മുന്നില്‍ മാർഗ തടസ്സമായി പെരുമ്പാമ്പ്; പിന്നെ സംഭവിച്ചത്...

click me!