Pet Cat : വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി

Published : Aug 07, 2022, 03:56 PM IST
Pet Cat : വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി

Synopsis

'ആനിമല്‍സ് ഡൂയിംഗ് തിംഗ്സ്' എന്ന ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു വീഡിയോ ആണിത്. ഒരു വളര്‍ത്തുപൂച്ചയാണിതിലെ താരം.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അനേകം വീഡിയോകളിലൂടെ നാം കടന്നുപോകാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ ( Animal Video ) കാഴ്ചക്കാരേറെയാണ്. നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും ( Animal Video )  മിക്കവാറും ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടത്.

സമാനമായ, രസകരമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'ആനിമല്‍സ് ഡൂയിംഗ് തിംഗ്സ്' എന്ന ഇൻസ്റ്റഗ്രാം പേജില്‍ വന്നൊരു വീഡിയോ ആണിത്. ഒരു വളര്‍ത്തുപൂച്ചയാണിതിലെ ( Pet Cat ) താരം.

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ അംഗമെന്ന നിലയില്‍ കണക്കാക്കുന്ന എത്രയോ പേരുണ്ട്. അവരെല്ലാം തന്നെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളിലും മറ്റും ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ എന്താണെന്ന് അന്വേഷിക്കാനും അതിന് പരിഹാരം കാണാനുമെല്ലാം വീട്ടുകാര്‍ ശ്രമിക്കും. 

ഇതുപോലെ തങ്ങളുടെ വളര്‍ത്തുപൂച്ചയില്‍ ( Pet Cat ) കണ്ടൊരു മാറ്റത്തിന് പിന്നിലെ കാരണം അന്വേഷിച്ചതാണ് വീട്ടുകാര്‍. സംഭവം എന്താണെന്നല്ലേ, പറയാം. ഈ വളര്‍ത്തുപൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുമത്രേ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വീട്ടുകാര്‍ ആലോചിച്ചു. 

ഒടുവില്‍ അവരിതിനുള്ള കാരണവും കണ്ടെത്തിയിരിക്കുകയാണ്. ഈ കാരണമാണ് വീഡിയോയില്‍ കാണുന്നത്. വീട്ടില്‍ തന്നെ വളര്‍ത്തുന്ന പട്ടി എപ്പോഴും പൂച്ചയുടെ തല വായിലേക്ക് കയറ്റിവയ്ക്കുന്നതാണ് സംഭവം. അങ്ങനെയാണ് പൂച്ചയുടെ തല എപ്പോഴും നനഞ്ഞിരിക്കുന്നത്.

ടിക് ടോക് വീഡിയോ ആയി വന്ന വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളെല്ലാം കണ്ടുകഴിഞ്ഞാല്‍ ഏറെ സന്തോഷിക്കാനും ചിരിക്കാനുമെല്ലാം സാധ്യതയുള്ള രസകരമായ വീഡിയോ തന്നെയാണിത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന വീഡിയോ കണ്ടുനോക്കൂ...

 

Also Read:- കരയുന്ന കുഞ്ഞിനെ ഉറക്കുന്നത് ആരെന്ന് കണ്ടോ? വീഡിയോ...

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ