നമ്മുടെയെല്ലാം വീടുകളില്‍ ചെറിയ കുഞ്ഞുങ്ങളെ നോക്കുന്നത് മിക്കപ്പോഴും അമ്മമാരായിരിക്കും. അമ്മമാര്‍ക്കൊപ്പം എത്തില്ലെങ്കിലും അച്ഛന്മാരെയും ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്തി പറയാന്‍ സാധിക്കില്ല. കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ അച്ഛനോ കൂടെ വേണം

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എണ്ണമറ്റ വീഡിയോകള്‍ ( Viral Video ) നാം കണ്ടുപോകാറുണ്ട്. ഇവയില്‍ കുട്ടികളെയും ( Children Video ) മൃഗങ്ങളെയും കുറിച്ചുള്ള വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. മറ്റൊന്നുമല്ല, ജീവിതത്തിലെ തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ മനസിന് അല്‍പം ആശ്വാസം പകര്‍ന്നുതരാന്‍ ഇത്തരം വീഡിയോകള്‍ക്ക് പെട്ടെന്ന് സാധിക്കുമെന്നതിനാലാണിത്. 

അത്തരത്തില്‍ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുന്നൊരു കുഞ്ഞ് വീഡിയോയെ ( Viral Video ) കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മുടെയെല്ലാം വീടുകളില്‍ ചെറിയ കുഞ്ഞുങ്ങളെ നോക്കുന്നത് മിക്കപ്പോഴും അമ്മമാരായിരിക്കും. അമ്മമാര്‍ക്കൊപ്പം എത്തില്ലെങ്കിലും അച്ഛന്മാരെയും ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്തി പറയാന്‍ സാധിക്കില്ല. 

കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ അച്ഛനോ കൂടെ വേണം. അല്ലെങ്കില്‍ മുത്തശ്ശനോ മുത്തശ്ശിയോ ചേച്ചിയോ ചേട്ടനോ ഒക്കെയാകാം ഇത് ചെയ്യുന്നത്. എന്നാല്‍ ഇവിടെയിതാ വാശി പിടിച്ച് കരയുന്ന കുഞ്ഞിനെ സമാധാനിപ്പിച്ച് ഉറക്കുന്നത് ആരാണെന്ന് കണ്ടോ? 

ആരുടെ മനസും കീഴടക്കുന്നൊരു ദൃശ്യം തന്നെയാണിത്. ജനിച്ച് അധികം ആകാത്ത കുഞ്ഞിനെ ഒരമ്മയുടെ വാത്സല്യത്തോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന വളര്‍ത്തുപൂച്ചയാണ് വീഡിയോയിലുള്ളത് ( Children Video ). പൂച്ചയുടെ ദേഹത്താണ് കുഞ്ഞ് കിടക്കുന്നത്. ചെറുതായി പോലും ഒന്നനങ്ങി കുഞ്ഞിന് ശല്യമാകാതെ, കുഞ്ഞ് ഉറങ്ങുന്നത് പൂച്ച ശ്രദ്ധയോടെ മനസിലാക്കുന്നത് വീഡിയോയില്‍ കാണാം. 

റെഡ്ഡിറ്റില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ധാരാളം കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പലരും സമാനമായ തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ കുഞ്ഞുങ്ങളെ നോക്കുകും സംരക്ഷിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമെല്ലാം ചെയ്യുന്ന പല വീഡിയോകളും മുമ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇവയെല്ലാം തന്നെ ഒരുപോലെ സ്നേഹവും സന്തോഷവും അനുഭവപ്പെടുത്തുന്നവ തന്നെയാണ്. 

Also Read:- ഈ കുഞ്ഞിന്‍റെ സന്തോഷം; കണ്ടവരുടെയെല്ലാം കണ്ണ് നിറയും