ടോയ് കാറിൽ കിടിലനൊരു യാത്ര;വെെറലായി നായ്ക്കുട്ടിയുടെ വീഡിയോ

Web Desk   | Asianet News
Published : Jul 09, 2021, 02:28 PM ISTUpdated : Jul 09, 2021, 02:35 PM IST
ടോയ് കാറിൽ കിടിലനൊരു യാത്ര;വെെറലായി നായ്ക്കുട്ടിയുടെ വീഡിയോ

Synopsis

ടോയ് കാറിൻ്റെ സ്റ്റീയറിംഗ് പിടിച്ചാണ് നായ്ക്കുട്ടിയുടെ യാത്രം. താനാണ് ഡ്രൈവർ എന്ന ഭാവത്തിലാണ് നായ്ക്കുട്ടിയിരിക്കുന്നത്. ഇതാണ് ഈ വീഡിയോയ്ക്ക് കൂടുതൽ കൗതുകം നൽകുന്നതും.

നായകളുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, ഒരു നായ്ക്കുട്ടിയുടെ വീഡിയോ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. ടോയ് കാറിലിരുന്ന് ഒരു കുട്ടിയും നായ്ക്കുട്ടിയും യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

ടോയ് കാറിൻ്റെ സ്റ്റീയറിംഗ് പിടിച്ചാണ് നായ്ക്കുട്ടിയുടെ യാത്ര. താനാണ് ഡ്രൈവർ എന്ന ഭാവത്തിലാണ് നായ്ക്കുട്ടിയിരിക്കുന്നത്. ഇതാണ് ഈ വീഡിയോയ്ക്ക് കൂടുതൽ കൗതുകം നൽകുന്നതും. ക്യൂട്ട് വീഡിയോകൾ പോസ്റ്റുചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ബ്യൂട്ടെൻ‌ഗെബീഡൻ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  

 

 

ചുവന്ന നിറത്തിലുള്ള ടോയ് കാറിൻ്റെ ഡ്രൈവർ സീറ്റിലാണ് നായ്ക്കുട്ടി ഇരുന്നത്. തൊട്ടപ്പുറത്ത് തന്നെ കുട്ടിയും ഉണ്ട്. കുട്ടി ചിരിച്ച് കൊണ്ട് നായ്ക്കുട്ടിയോടൊപ്പമുള്ള കാർ യാത്ര ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേർ പോസ്റ്റിന് താഴേ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'