ചെടി നടാനായി മണ്ണുമാന്തുന്ന നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published : Aug 21, 2020, 03:24 PM ISTUpdated : Aug 21, 2020, 03:25 PM IST
ചെടി നടാനായി മണ്ണുമാന്തുന്ന നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

വീടിന്റെ പരിസരത്ത് പൂന്തോട്ടമൊരുക്കാൻ തയ്യാറെടുക്കുന്ന ഒരാളും അയാളുടെ നായയുമാണ് വീഡിയോയിലെ താരങ്ങള്‍. 

വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്. യജമാനനോട് അങ്ങേയറ്റം കൂറും സ്നേഹവും കാണിക്കുന്ന നായകള്‍ അതിന് കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പെരുമാറുകയും ചെയ്യും. അത്തരമൊരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

വീടിന്റെ പരിസരത്ത് പൂന്തോട്ടമൊരുക്കാൻ തയ്യാറെടുക്കുന്ന ഒരാളും അയാളുടെ നായയുമാണ് വീഡിയോയിലെ താരങ്ങള്‍. ചെടി നടാനായി മണ്ണിൽ കുഴിയെടുക്കാൻ യജമാനൻ ആവശ്യപ്പെടുന്നതനുസരിച്ച് മണ്ണുമാന്തുന്ന നായയെ ആണ് വീഡിയോയിൽ കാണുന്നത്. 

 

കുഴിയെടുത്തതിന് പിന്നാലെ യജമാനന്റെ നിർദേശാനുസരണം പിന്നിലേക്ക് മാറി നിൽക്കുന്നുമുണ്ട് നായ. 'പൂന്തോട്ടമൊരുക്കാൻ സഹായിക്കുന്ന നല്ലകുട്ടി'യെന്ന അടിക്കുറിപ്പോടെ 'വെൽക്കം ടു നേച്ചർ' എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Also Read: നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ