നടുറോഡില്‍ കീരിയും മൂര്‍ഖന്‍ പാമ്പും തമ്മില്‍ പൊരിഞ്ഞ തല്ലിലാണ്. പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ ആക്രമിക്കുകയാണ് കീരി. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. 

നടുറോഡിലെ കീരിയുടെയും മൂര്‍ഖന്‍റെയും പൊരിഞ്ഞ പോരാട്ടം  കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന വാഹനയാത്രക്കാരെയും വീഡിയോയില്‍ കാണാം. പോരാട്ടത്തില്‍ പതിവുപോലെ കീരി തന്നെ വിജയിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. 

 

 

പോരാട്ടത്തിനിടെ സമീപത്തുള്ള ചാലിലൂടെ രക്ഷപ്പെടാന്‍ പാമ്പ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കീരി പാമ്പിന്‍റെ തലയില്‍ കടിച്ചുകുടയുകയാണ്. ശേഷം പാമ്പിനെയും എടുത്ത് കീരി കാട്ടിലേയ്ക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുല്‍ ഖയ്വം ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലാവുകയും ചെയ്തു. പാമ്പിനെ രക്ഷിക്കാത്തതിലും കാഴ്ചക്കാരായി വാഹന യാത്രക്കാര്‍ നോക്കി നില്‍ക്കുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. 

Also Read: ടോയ്‌ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത 'അതിഥി'; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍...