അമ്മ മകളെ വഴക്ക് പറയുന്നത് കണ്ട് വളര്‍ത്തുനായയുടെ പ്രതികരണം; വീഡിയോ

Published : Dec 22, 2022, 09:50 AM IST
അമ്മ മകളെ വഴക്ക് പറയുന്നത് കണ്ട് വളര്‍ത്തുനായയുടെ പ്രതികരണം; വീഡിയോ

Synopsis

നായ്ക്കള്‍ക്ക് ഉടമസ്ഥരോടുള്ള കൂറും കരുതലുമെല്ലാം മറ്റ് മൃഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് തന്നെയാണ് വയ്പ്. എപ്പോഴും ഉടമസ്ഥരുടെ സുരക്ഷയെ കരുതുന്നൊരു ജീവിയാണ് നായ്ക്കള്‍. ഇതുകൊണ്ടാണ് ഇവയെ വീട്ടുകാവലിന്‍റെ ജോലിയും ഏല്‍പിക്കുന്നത്. 

വളര്‍ത്തുമൃഗങ്ങളും അതിന്‍റെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം കണ്ടുനില്‍ക്കാൻ എപ്പോഴും ഹൃദ്യമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ആത്മാര്‍ത്ഥമായ സ്നേഹത്തിന് ഉടമകള്‍ എന്നറിയപ്പെടുന്നത് വളര്‍ത്തുനായ്ക്കള്‍ തന്നെയാണ്.

നായ്ക്കള്‍ക്ക് ഉടമസ്ഥരോടുള്ള കൂറും കരുതലുമെല്ലാം മറ്റ് മൃഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് തന്നെയാണ് വയ്പ്. എപ്പോഴും ഉടമസ്ഥരുടെ സുരക്ഷയെ കരുതുന്നൊരു ജീവിയാണ് നായ്ക്കള്‍. ഇതുകൊണ്ടാണ് ഇവയെ വീട്ടുകാവലിന്‍റെ ജോലിയും ഏല്‍പിക്കുന്നത്. 

ഉടമസ്ഥര്‍ ആരായാലും ഇവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളാല്‍ കഴിയും വിധം ഇവ തടയും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ പലതും നാം വീഡിയോകളിലും വാര്‍ത്തകളിലും മറ്റും കണ്ടും വായിച്ചുമെല്ലാം അറിയാറുണ്ട്, അല്ലേ? 

ഇതിന്‍റെ  രസരമായ ചെറിയൊരു പതിപ്പാണിനി പങ്കുവയ്ക്കുന്നത്. ഒരു വളര്‍ത്തുനായ തന്‍റെ കുട്ടി യജമാനത്തിയോട് കാണിക്കുന്ന സ്നേഹവും കരുതലുമാണ് വീഡിയോയുടെ ഉള്ളടക്കം. മോമോ എന്നാണീ നായയുടെ പേര്. ഏഴോ എട്ടോ വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മോമോയുടെ ഉടമസ്ഥ.

ഈ പെണ്‍കുട്ടിയെ വഴക്ക് പറയുന്നതായും തല്ലുന്നതായും കാണിക്കുകയാണ് ഇവളുടെ അമ്മ. ഇതോടെ പ്രശ്നത്തിലാവുകയാണ് മോമോ. അമ്മയും മകളും തന്നെ കളിപ്പിക്കുന്നതാണെന്ന് പാവത്തിന് അറിയില്ലല്ലോ. അത് വഴക്കും അടിയുമെല്ലാം കണ്ട് ആശങ്കയിലാകുന്നതും, എന്ത് ചെയ്യണമെന്നറിയാതെ ഏതാനും സെക്കൻഡുകള്‍ നില്‍ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ശേഷം തന്നാല്‍ കഴിയും വിധം അമ്മയെ തടയുകയും പ്രതിരോധിക്കുകയും ചെയ്യുകയാണ് മോമോ. ഇത് കണ്ട് അമ്മയ്ക്കും മകള്‍ക്കും ചിരി വരുന്നുണ്ടെങ്കിലും ഇവര്‍ നാടകം തുടരുകയാണ്. 

നായ്ക്കള്‍ ഇങ്ങനെ തന്നെയാണ്,ഉടമസ്ഥരെ എങ്ങനെയും കാക്കുമെന്നും ഭാഗ്യവതിയാണ് ഈ പെണ്‍കുട്ടിയെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ...

 

Also Read:- നായയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തുന്ന മനുഷ്യൻ; വീഡിയോ...

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ