കുത്തിയൊഴുകുന്ന പുഴ. പതിവ് തെറ്റിച്ച് വെള്ളം കയറി അപകടകരമായ വിധത്തില്‍ ഒഴുക്കാണെന്ന് കാണുമ്പോഴേ മനസിലാകും. ഈ ഒഴുക്കില്‍ എങ്ങനെയോ വീണുപോയതാണ് നായ. വെള്ളത്തില്‍ തട്ടിത്തടഞ്ഞ് കിടക്കുന്ന ചെടികളുടെ മുകളില്‍ താല്‍ക്കാലിക രക്ഷയ്ക്കായി കയറിനില്‍ക്കുകയാണ് അത്.

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇതില്‍ മിക്കതും കണ്ടുകഴിഞ്ഞാല്‍ പിന്നീട് മറന്നുപോകുന്ന, അത്രയും ഒഴുക്കൻ മട്ടിലുള്ള ഉള്ളടക്കങ്ങളുള്ളവ ആയിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ കണ്ടുകഴിഞ്ഞാലും ദിവസങ്ങളോളം അതിന്‍റെ ഓര്‍മ്മ പല രീതിയില്‍ നമ്മുടെ മനസില്‍ ഇടവിട്ട് ഉയര്‍ന്നുകൊണ്ടിരിക്കാം.

അത്തരത്തില്‍ ഹൃദയസ്പര്‍ശിയായൊരു ദൃശ്യത്തിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു നായയുടെ ജീവൻ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന മനുഷ്യനെയാണ് വീഡിയോയില്‍ കാണുന്നത്. 

കുത്തിയൊഴുകുന്ന പുഴ. അണക്കെട്ടിന് സമീപത്താണ് സംഭവം. പതിവ് തെറ്റിച്ച് വെള്ളം കയറി അപകടകരമായ വിധത്തില്‍ ഒഴുക്കാണെന്ന് കാണുമ്പോഴേ മനസിലാകും. ഈ ഒഴുക്കില്‍ എങ്ങനെയോ വീണുപോയതാണ് നായ. വെള്ളത്തില്‍ തട്ടിത്തടഞ്ഞ് കിടക്കുന്ന ചെടികളുടെ മുകളില്‍ താല്‍ക്കാലിക രക്ഷയ്ക്കായി കയറിനില്‍ക്കുകയാണ് അത്.

ഒരുപക്ഷേ വീണ്ടും വെള്ളം കയറിയാല്‍ ആ പിടിവള്ളി പോലും നഷ്ടപ്പെട്ട് ഒഴുക്കിലേക്ക് വീണ് അതിന്‍റെ ജീവൻ നഷ്ടമാകാം. എന്നാല്‍ ആ ദുരന്തത്തിലേക്ക് നായയെ തള്ളിവിടാതെ അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. പൊലീസുകാര്‍ അടക്കമുള്ള രക്ഷാസംഘമാണിത്. 

കൂട്ടത്തില്‍ ഒരാള്‍ ഒരു കയറിന്‍റെ ബലത്തില്‍ പുഴയുടെ വശത്തുള്ള, കോണ്‍ക്രീറ്റ് ചെയ്ത അണക്കെട്ടിന്‍റെ ചരിഞ്ഞ ഭാഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇതിന്‍റെ ഏറ്റവും താഴെ കുത്തിയൊഴുകുന്ന പുഴയോട് ചേര്‍ന്നുകിടന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണിദ്ദേഹം. ഒരു നിമിഷനേരത്തിന്‍റെ അശ്രദ്ധ കൊണ്ടെങ്ങാൻ പുഴയിലേക്ക് വീണുപോയാല്‍ എത്ര നീന്താന്‍ അറിയാവുന്നവരാണെങ്കിലും രക്ഷപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഒഴുക്കാണ് പുഴയില്‍. 

സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് തന്നെ ഇദ്ദേഹം നായയെ കയ്യിലാക്കിയെടുത്തു. പിന്നീട് കയറില്‍ പിടിച്ച് നായയെയും തൂക്ക മുകളിലേക്ക്. തീര്‍ച്ചയായും മനസ് നിറയ്ക്കുന്നൊരു കാഴ്ച തന്നെയാണിതെന്നും, അപകടങ്ങളില്‍ മനുഷ്യര്‍ പരസ്പരം കൈത്താങ്ങാകുന്നത് പോലെ മിണ്ടാപ്രാണികള്‍ക്കും എങ്ങനെ നമ്മള്‍ ആശ്രയമാകണമെന്നത് കാട്ടിത്തരുന്നതാണ് വീഡിയോ എന്നും ധാരാളം പേര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. 

രക്ഷാദൗത്യത്തില്‍ പങ്കാളികളായവരെ അഭിനന്ദിക്കാനും ആരും മറന്നില്ല. എന്തായാലും വൈറലായ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- ആറ് വയസുകാരന്‍റെ ജീവൻ രക്ഷപ്പെടുത്തുന്ന വളര്‍ത്തുനായ; വീഡിയോ