വീട്ടില്‍ ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന വളര്‍ത്തുനായ്ക്കള്‍; വീഡിയോ

Published : Oct 16, 2022, 05:09 PM IST
വീട്ടില്‍ ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന വളര്‍ത്തുനായ്ക്കള്‍; വീഡിയോ

Synopsis

നമ്മെ ഏറെ അത്ഭുതപ്പെടുത്തുംവിധം കുട്ടികളെ പരിപാലിക്കുന്ന വളര്‍ത്തുനായ്ക്കളുണ്ട്. അമ്മമാരുടെ അസാന്നിധ്യത്തില്‍ അവരെ ശ്രദ്ധിക്കാനും അവരുടെ കൂടെ കളിക്കാനും അവര്‍ക്ക് അപകടം വരാതെ നോക്കാനുമെല്ലാം ഇവരെടുക്കുന്ന കരുതല്‍ തീര്‍ച്ചയായും മനസ് കീഴടക്കുന്നതാണ്.

വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ സ്നേഹിക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമാണ് ഇത്തരത്തില്‍ വലിയ സ്വീകാര്യത ലഭിക്കാറ്. വീട്ടില്‍ എല്ലാ സൗകര്യങ്ങളോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാൻ മിക്കവരും ഇവയെ അനുവദിക്കാറുണ്ട്.

അതിന്‍റെ അടുപ്പം ഇവര്‍ വീട്ടുകാരോട് തിരിച്ചും കാണിക്കും. ഇത്തരം വീടുകളില്‍ കുട്ടികളുണ്ടെങ്കില്‍ അവയോട് കരുതലോടെ പെരുമാറുന്നതിനും വളര്‍ത്തുനായ്ക്കളും പൂച്ചകളുമെല്ലം ശ്രമിക്കുന്നത് നമുക്ക് ശ്രദ്ധിച്ചാല്‍ മനസിലാകും.

നായ്ക്കളാണ് ഇക്കാര്യങ്ങളിലെല്ലാം മുന്നിട്ടുനില്‍ക്കുക.  നമ്മെ ഏറെ അത്ഭുതപ്പെടുത്തുംവിധം കുട്ടികളെ പരിപാലിക്കുന്ന വളര്‍ത്തുനായ്ക്കളുണ്ട്. അമ്മമാരുടെ അസാന്നിധ്യത്തില്‍ അവരെ ശ്രദ്ധിക്കാനും അവരുടെ കൂടെ കളിക്കാനും അവര്‍ക്ക് അപകടം വരാതെ നോക്കാനുമെല്ലാം ഇവരെടുക്കുന്ന കരുതല്‍ തീര്‍ച്ചയായും മനസ് കീഴടക്കുന്നതാണ്.

അത്തരത്തില്‍ നമ്മെ സ്പര്‍ശിക്കുന്നൊരു രംഗമാണിനി പങ്കുവയ്ക്കുന്നത്. വീട്ടില്‍ പുതുതായി ജനിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന വളര്‍ത്തുനായ്ക്കളെയാണ് വീഡിയോയില്‍ കാണുന്നത്. ഗോള്‍ഡൻ റിട്രീവര്‍ ഇനത്തില്‍ പെടുന്ന രണ്ട് നായ്ക്കളാണിവ. കുഞ്ഞിനെ കണ്ടതും ഇവര്‍ ആഹ്ളാദപൂര്‍വം ചാടുകയാണ്. തുടര്‍ന്ന് കുഞ്ഞിനെ നക്കിത്തോര്‍ത്തിയും തൊട്ട് തലോടിയും സ്നേഹവും വാത്സല്യവും കാണിക്കുന്നു.

സ്വന്തമെന്ന പോലെയാണ് ഇവര്‍ കുഞ്ഞിനെ ഏറ്റെടുക്കുന്നത്. ജനിച്ച് ദിവസങ്ങള്‍ പോലും തികയാത്ത കുഞ്ഞാണിത്. അതിനെ കണ്ടതിന്‍റെ സന്തോഷം തെല്ലും ഒതുക്കിവയ്ക്കാൻ സാധിക്കാതെ അണ പൊട്ടിയൊഴുകുകയാണ് ഇവരില്‍. കാണുമ്പോള്‍ ഹൃദയം നിറയ്ക്കുന്നൊരു രംഗം തന്നെയാണിതെന്ന് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

വീട്ടില്‍ വളര്‍ത്തുനായ്ക്കളുള്ളവര്‍ക്ക് മാത്രമേ ഇത് മനസിലാകൂ എന്നും വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നു. ഒരു ദിവസത്തിനകം തന്നെ പതിനായിരക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും മനസ് കീഴടക്കുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ... 

 

Also Read:- 'മനസ് നിറയ്ക്കുന്ന രംഗം'; മണിക്കൂറുകള്‍ക്കുള്ളിൽ ലക്ഷക്കണക്കിന് പേ‍‍ര്‍ കണ്ട വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ