യോഗ പോസുമായി ബോളിവുഡ് നടി; പ്രതികരണങ്ങളുമായി ആരാധകര്‍

Published : Feb 04, 2021, 10:01 PM ISTUpdated : Feb 04, 2021, 10:04 PM IST
യോഗ പോസുമായി ബോളിവുഡ് നടി; പ്രതികരണങ്ങളുമായി ആരാധകര്‍

Synopsis

സ്നേഹം അറിയിച്ചും പ്രശംസ അറിയിച്ചുമാണ് ആരാധകര്‍ താരത്തിന്‍റെ ചിത്രത്തെ സ്വീകരിച്ചത്. ഇടയ്ക്കിടെ താരം തന്‍റെ  വർക്കൗട്ട് വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ പ്രായഭേദമന്യേ ജിമ്മില്‍ പോവുകയും മുടങ്ങാതെ വർക്കൗട്ട് ചെയ്യുന്നവരുമാണ്. 

താരങ്ങള്‍ തങ്ങളുടെ 'ജിം' ചിത്രങ്ങളും  വർക്കൗട്ട് ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അക്കൂട്ടത്തില്‍ നടി  ശ്രദ്ധ കപൂറുമുണ്ട്. ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ശ്രദ്ധ യോഗ ചെയ്യുന്നതിന്‍റെ ഒരു ചിത്രമാണ് ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

താരത്തിന്‍റെ യോഗ പോസിന് പ്രതികരണങ്ങള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി. സ്നേഹം അറിയിച്ചും പ്രശംസ അറിയിച്ചുമാണ് ആരാധകര്‍ താരത്തിന്‍റെ ചിത്രത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം ഇടയ്ക്കിടെ തന്‍റെ വർക്കൗട്ട് വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

 

Also Read: വണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ട് വേണോ? അറിയാം മൂന്ന് കാര്യങ്ങള്‍...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ