പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ

Web Desk   | others
Published : Feb 04, 2021, 09:26 PM ISTUpdated : Feb 04, 2021, 09:27 PM IST
പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ

Synopsis

ഒരിടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഒരു 'റെപ്‌റ്റൈല്‍ സൂ'വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് വീഡിയോയിലുള്ളത്

പാമ്പുകളെന്നാല്‍ പൊതുവേ തന്നെ മിക്കവര്‍ക്കും പേടിയുള്ള ജീവിയാണ്. സ്‌ക്രീനില്‍ പാമ്പുകളെ കാണുമ്പോള്‍ പോലും പേടിച്ച് മുഖം പൊത്തുന്നവരാണ് അധികം പേരും. എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ആകര്‍ഷണം ഉണ്ടാകാറുണ്ട്. മിക്കവാറും കാണുന്നതിലോ ഒന്ന് വെറുതെ തൊടുന്നതിലോ എല്ലാം അവസാനിക്കും ആ ഇഷ്ടവും. 

എന്നാല്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ. പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. ആരെയും അതിശയപ്പിക്കുന്ന, ഒരുവേള ഭയപ്പെടുത്തുന്ന ഈ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഒരു 'റെപ്‌റ്റൈല്‍ സൂ'വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. കുട്ടിയായിരിക്കുമ്പോഴേ പാമ്പുകളോട് വന്‍ പ്രിയമായിരുന്നുവേ്രത ബ്ര്യൂവറിന്. 

വളര്‍ന്നപ്പോഴും ആ ഇഷ്ടത്തില്‍ കുറവ് വന്നില്ല. അങ്ങനെയാണ് ഉരഗങ്ങള്‍ക്ക് (റെപ്‌റ്റൈല്‍) വേണ്ടി മാത്രമായി ഒരു കാഴ്ചബംഗ്ലാവ് സ്ഥാപിക്കാന്‍ ബ്ര്യൂവര്‍ തീരുമാനിച്ചത്. പെരുമ്പാമ്പുകളോടൊപ്പം ഇങ്ങനെ കളിച്ചുല്ലസിച്ച് ഇരിക്കണമെന്ന ആഗ്രഹം അപ്പോഴും ബാക്കിനിന്നിരുന്നു. ഒടുവില്‍ ആ ആശയും അദ്ദേഹം നടത്തിയിരിക്കുന്നു. 

കണ്ടിരിക്കാന്‍ തന്നെ പേടിയാകുന്നു എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. എന്നാല്‍ ബ്ര്യൂവറുടെ മുഖത്ത് ആ പേടിയോ ആശങ്കയോ ഒന്നും കാണാനും സാധിക്കില്ല. ഏതായാലും കൗതുകം നിറയ്ക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

വീഡിയോ കാണാം...

 

 

Also Read:-മാനിന്‍റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്‍; വൈറലായി വീഡിയോ...

 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ