കുട്ടികള്‍ക്കൊപ്പം കളിക്കാനാകാതെ സങ്കടപ്പെട്ടിരിക്കുന്ന പട്ടിക്കുട്ടി, ഹൃദയം കീഴടക്കി ചിത്രം

Web Desk   | Asianet News
Published : Apr 23, 2020, 03:12 PM ISTUpdated : Apr 23, 2020, 03:17 PM IST
കുട്ടികള്‍ക്കൊപ്പം കളിക്കാനാകാതെ സങ്കടപ്പെട്ടിരിക്കുന്ന പട്ടിക്കുട്ടി, ഹൃദയം കീഴടക്കി ചിത്രം

Synopsis

പുറത്ത് കളിക്കുന്ന കുട്ടികള്‍ക്കൊപ്പം ചേരാനാകാത്തതിലുള്ള വിഷമത്തിലാണ് ബുല്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടി ബാല്‍ക്കണിയില്‍ താഴേക്ക് നോക്കിയിരിക്കുന്നത്.

കുട്ടികള്‍ കളിക്കുന്നത് ദൂരെ ബാല്‍ക്കണിയിലിരുന്ന് സങ്കടത്തോടെ നോക്കുന്ന പട്ടിക്കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പുറത്ത് കളിക്കുന്ന കുട്ടികള്‍ക്കൊപ്പം ചേരാനാകാത്തതിലുള്ള വിഷമത്തിലീണ് ബുല്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടി ബാല്‍ക്കണിയില്‍ താഴേക്ക് നോക്കിയിരിക്കുന്നത്. 

പട്ടിക്കുട്ടിയുടെ ഉടമ 38കാരിയായ റാഷിദ എല്ലിസ് ആണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ''അവന് ഏറ്റവും ഇഷ്ടം കുട്ടികളെയാണ്. പിന്നെ മറ്റ് നായകളെ അതുകഴിഞ്ഞ് മുതിര്‍ന്നവരെ'' - ബസ്ഫീഡിന് നല്‍കിയ അഭിമുഖത്തില്‍ അറ്റ്ലാന്‍റ സ്വദേശിയായ കോസ്റ്റ്യൂം ഡിസൈനര്‍ റാഷിദ പറഞ്ഞു. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. 64000 ലേറെ റീട്വീറ്റുകള്‍, ആറ് ലക്ഷത്തിലേറെ ലൈക്കുകള്‍, ആയിരക്കണക്കിന് കമന്‍റുകള്‍ എന്നിവയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ