കുടവയര്‍ കുറയ്ക്കാണോ? ഈ വ്യായാമം പരീക്ഷിക്കാം...

By Web TeamFirst Published Jan 19, 2020, 3:01 PM IST
Highlights

ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.

ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും  ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ മറ്റൊരു വഴിയുമില്ല. ഇടുപ്പിനെ ചുറ്റിപ്പറ്റി നിരവധി വ്യായാമങ്ങള്‍ ഉണ്ട്. അതില്‍ കുടവയര്‍ കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദം പ്ലാങ്ക് വ്യായാമം തന്നെയാണ്. 

പ്ലാങ്ക് വ്യായാമം വേഗത്തില്‍ കാലറി പുറംതള്ളാനും മസിലുകള്‍ ബലപ്പെടാനും സഹായിക്കും. അതായത് ഫലം നന്നായി ലഭിക്കുമെന്ന് സാരം. ഇടിപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും  നല്ല ശരീരസൗന്ദര്യം ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.

ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈമുട്ടുകളും  കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളയാതെ ശ്രദ്ധിക്കുക. എത്ര സമയം ഇങ്ങനെ നിൽക്കാൻ പറ്റുന്നോ അത്ര നേരം നിൽക്കുക.

 

ആദ്യതവണയില്‍ തന്നെ വേഗത്തില്‍ പ്ലാങ്ക് ചെയ്യാന്‍ കഴിയില്ല. എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടൂ. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍  60 സെക്കൻഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത്‌ പ്ലാങ്ക് ചെയ്യണം. 

ശരീരം നേര്‍രേഖ പോലെയാകണം ഈ സമയത്ത് നില്‍ക്കേണ്ടത്. ദീര്‍ഘശ്വാസമെടുത്ത ശേഷമാണ് പ്ലാങ്ക് ചെയ്യാന്‍ തുടങ്ങേണ്ടത്. 


 

click me!