'ഇങ്ങനെ വേണം പൊലീസ്'; ഹൃദ്യമായൊരു രംഗം കണ്ടുനോക്കൂ...

Published : Sep 12, 2022, 03:15 PM IST
'ഇങ്ങനെ വേണം പൊലീസ്'; ഹൃദ്യമായൊരു രംഗം കണ്ടുനോക്കൂ...

Synopsis

മനുഷ്യർ എപ്പോഴും പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന സാമൂഹികജീവിയാണ്. മറ്റുള്ളവരുടെ നിലനിൽപ് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ നിലനിൽപിനെയും സ്വാധീനിക്കുന്നുണ്ട്. അതുപോലെ മറ്റുള്ളവരുടെ സന്തോഷമോ സംതൃപ്തിയോ സുഖമോ ഭാഗികമായെങ്കിലും നമ്മുടേത് കൂടിയാണ്. ഈ ചിന്തകളെല്ലാം ഓർമ്മപ്പെടുത്തുന്നൊരു വീഡിയോ ആണിത്.

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ എത്രയോ തരം വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ പലതും താൽക്കാലികമായ ആസ്വാദനങ്ങൾക്കപ്പുറം നമ്മുടെ മനസിൽ തങ്ങിനിൽക്കുന്നതോ നമ്മളെ കാര്യായ ചിന്തകളിലേക്കോ പഠനങ്ങളിലേക്കോ നയിക്കുന്നതോ ആകണമെന്നില്ല. 

എന്നാൽ ചില രംഗങ്ങൾ, അത് ഒരിക്കൽ കണ്ടാൽ പോലും മനസിന് ഒരുപാട് സന്തോഷം നൽകുകയും ഒപ്പം തന്നെ ജീവിതത്തോട് വളരെ 'പൊസിറ്റീവ്' ആയ കാഴ്ചപ്പാട് പുലർത്താൻ സഹായിക്കുകയും ചെയ്യുന്നതാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മനുഷ്യർ എപ്പോഴും പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന സാമൂഹികജീവിയാണ്. മറ്റുള്ളവരുടെ നിലനിൽപ് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ നിലനിൽപിനെയും സ്വാധീനിക്കുന്നുണ്ട്. അതുപോലെ മറ്റുള്ളവരുടെ സന്തോഷമോ സംതൃപ്തിയോ സുഖമോ ഭാഗികമായെങ്കിലും നമ്മുടേത് കൂടിയാണ്. ഈ ചിന്തകളെല്ലാം ഓർമ്മപ്പെടുത്തുന്നൊരു വീഡിയോ ആണിത്.

തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലേക്ക് കയറാൻ ഭിന്നശേഷിക്കാരനായ ഒരാളെ സഹായിക്കുന്ന ആർപിഎഫ് ഉദ്യോഗസ്ഥനാണ് വീഡിയോയിലുള്ളത്. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ധാരാളം പേർ ഇത് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വിരുദ്ധാചലം സ്റ്റേഷനിലെ ആർപിഎഫ് എസ്ഐ ശരവണൻ ആണ് വീഡിയോയിലെ താരം. ഇദ്ദേഹത്തിനിപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദപ്രവാഹമാണ്. 

വൃദ്ധയായ ഒരു സ്ത്രീയെ മാത്രമാണ് വീൽചെയറിലുള്ള യാത്രക്കാരനൊപ്പം കാണുന്നത്. അവരെ ആദ്യം ട്രെയിനിൽ കയറ്റിയ ശേഷം വീൽചെയറിൽ നിന്ന് ഇദ്ദേഹത്തെ കയ്യിലെടുത്ത് നടന്ന് സീറ്റിൽ കൊണ്ടിരുത്തുന്ന എസ് ഐ ശരവണനെയാണ് വീഡിയോയിൽ  നമുക്ക് കാണാൻ സാധിക്കുന്നത്. പൊലീസായാൽ ഇങ്ങനെ വേണം, ഇതാണ് മാതൃകയെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റായി ഇട്ടിരിക്കുന്നത്. 

വീഡിയോ...

Also Read:- രോഗി പെടുന്നനെ തളര്‍ന്നുവീണു; കയ്യെത്തും ദൂരത്തുണ്ടായിരുന്ന ഡോക്ടര്‍ രക്ഷയായി

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ