സ്വിമ്മിങ് പൂളിനരികിൽ ഇരുന്ന് യോഗ ചെയ്യുന്ന പൂജ ബത്ര; ചിത്രം വൈറല്‍

Published : May 26, 2021, 07:10 PM ISTUpdated : May 26, 2021, 07:20 PM IST
സ്വിമ്മിങ് പൂളിനരികിൽ ഇരുന്ന് യോഗ ചെയ്യുന്ന പൂജ ബത്ര; ചിത്രം വൈറല്‍

Synopsis

പൂജ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വിമ്മിങ് പൂളിന് സമീപത്തിരുന്ന് യോഗ ചെയ്യുന്ന പൂജയെ ആണ് ചിത്രത്തില്‍ കാണുന്നത്. 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്. ബോളിവുഡ് നടി മലൈക അറോറ മുതല്‍ മലയാള സിനിമയിലെ യുവനടിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം പൂജ ബത്രയുടെ യോഗ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

പൂജ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വിമ്മിങ് പൂളിന് സമീപത്തിരുന്ന് യോഗ ചെയ്യുന്ന പൂജയെ ആണ് ചിത്രത്തില്‍ കാണുന്നത്. ബിക്കിനിയാണ് താരത്തിന്‍റെ വേഷം. 

 

“ഒരു വിളക്കാകുക, ലൈഫ് ബോട്ടാകുക.. ഒരാളുടെ മനസ്സിനെ സുഖപ്പെടുത്താൻ സഹായിക്കുക. ഒരു ഇടയനെപ്പോലെ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തുകടക്കുക: റൂമി ”- പൂജ യോഗ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ. ചിത്രം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

 

പ്രിയദർശൻ സിനിമയായ ചന്ദ്രലേഖയിൽ മോഹൻലാലിനൊപ്പവും മേഘത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുള്ള പൂജ ബത്രയെ മലയാളികൾക്ക് നല്ല പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഫിറ്റ്നസ് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. 

 

Also Read: യോഗ ചെയ്യുന്നിടത്ത് പൂച്ചയെത്തി, പിന്നീട് സംഭവിച്ചത്; വീഡിയോ പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ