Asianet News MalayalamAsianet News Malayalam

യോഗ ചെയ്യുന്നിടത്ത് പൂച്ചയെത്തി, പിന്നീട് സംഭവിച്ചത്; വീഡിയോ പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ഏറ്റവും ഒടുവില്‍ ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ബാൽക്കണിയിൽ യോഗ ചെയ്യുന്നതിന്‍റെ  വീഡിയോ ആണ് താരം പങ്കുവച്ചത്. 

Jacqueline Fernandez gets interrupted by pet cats during yoga session
Author
Thiruvananthapuram, First Published May 23, 2021, 5:10 PM IST

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡ് നടിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

അത്തരത്തില്‍ ഏറ്റവും ഒടുവില്‍ ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ ബാൽക്കണിയിൽ യോഗ ചെയ്യുന്നതിന്‍റെ വീഡിയോ ആണ് താരം പങ്കുവച്ചത്. 

വീഡിയോയില്‍ ചില അതിഥികളെയും കാണാം. 'ക്യാറ്റ് യോഗ' എന്നാണ് ഈ വീഡിയോയ്ക്ക് ജാക്വലിൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതേ, യോഗ ചെയ്യുന്നതിനിടയില്‍ താരത്തിന്‍റെ വളര്‍ത്തുപൂച്ചകള്‍ അരികിൽ വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

തുടർന്ന് യോഗയുടെ പോസിഷനുകൾ മാറുമ്പോഴും പൂച്ച തടസ്സം സൃഷ്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്തായാലും വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. 

Also Read: ഇപ്പോഴും 'യുവാവ്' തന്നെ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി അനില്‍ കപൂര്‍ പങ്കുവച്ച ചിത്രം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios