'അവിടെ നിന്നാണ് എന്‍റെ തലമുടിയുടെ യാത്ര തുടങ്ങുന്നത്'; പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

Published : Apr 17, 2020, 10:44 PM ISTUpdated : Apr 17, 2020, 10:56 PM IST
'അവിടെ നിന്നാണ് എന്‍റെ തലമുടിയുടെ യാത്ര തുടങ്ങുന്നത്'; പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പറയുന്നു...

Synopsis

ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ മനോഹരമായ ചുരുണ്ട തലമുടിക്ക് നല്‍കുന്ന സംരക്ഷണത്തെ കുറിച്ചും ആരാധകര്‍ക്ക് വേണ്ടി ചില ടിപ്സുമൊക്കെയായി താരം എത്താറുണ്ട്.

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി പിന്നീട് ഫാഷന്‍ ഡിസൈനറായി മാറിയ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പൂര്‍ണ്ണിമയുടെ ഫാഷന്‍ പരീക്ഷണങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തും തന്‍റെ മനോഹരമായ ചുരുണ്ട തലമുടിക്ക് നല്‍കുന്ന സംരക്ഷണത്തെ കുറിച്ചും ആരാധകര്‍ക്ക് വേണ്ടി ചില ടിപ്സുമൊക്കെയായി താരം എത്താറുണ്ട്. ഇപ്പോഴിതാ തന്‍റെ പഴയക്കാല ചിത്രങ്ങളാണ് പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വെറുതെ കുറച്ച് ചിത്രങ്ങളല്ല, തന്‍റെ തലമുടിയുടെ യാത്രയെ കുറിച്ചാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പൂര്‍ണ്ണിമ പോസ്റ്റില്‍ കുറിച്ചു. 

അധികം ചുരുണ്ടതുമല്ല എന്നാല്‍ നല്ല നീണ്ട പ്രകൃതമുള്ള തലമുടിയുമല്ലായിരുന്നു തന്‍റേത് എന്ന് പൂര്‍ണ്ണിമ പറയുന്നു. അങ്ങനെയാണ്  മുടി സ്ട്രേയ്റ്റനിങ് ചെയ്തത് . അത് എന്‍റെ ജീവിതത്തെ മാത്രമല്ല, ജീവിതത്തോടുള്ള എന്‍റെ കാഴ്ചപ്പാട് പോലും മാറ്റി എന്നും പൂര്‍ണ്ണിമ കുറിച്ചു.

 

 

അന്ന് തലമുടിക്ക് വേണ്ട സംരക്ഷണം ഒന്നും നല്‍കിയിരുന്നില്ല.  അതിന്‍റെ കാരണം ഇന്നും അറിയാന്‍ ശ്രമിച്ചിട്ടില്ല. അവിടെ നിന്നാണ് എന്‍റെ തലമുടിയുടെ യാത്ര തുടങ്ങുന്നത് എന്നും പൂര്‍ണ്ണിമ കുറിച്ചു. 

 

 

ഇപ്പോള്‍ നല്ല ചുരുണ്ട തലമുടിയാണ് പൂര്‍ണ്ണിമയുടേത്. ഇപ്പോഴത്തെ രൂപത്തിലേക്ക് തലമുടി മാറിയത് എങ്ങനെ എന്നാണ് ആരാധകര്‍  പോസ്റ്റിന് താഴെ ചോദിക്കുന്നത്. 

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ