എൽജി6 ഒരുക്കുന്നതിനുള്ള തിരക്കിൽപ്പെട്ട് കുളിക്കാൻ പോലും താൻ മറന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് ഗാഗ. അവസാനമായി കുളിച്ചതെപ്പോഴാണെന്ന് ഓർമ്മയില്ലെന്ന് ഗാഗ ട്വിറ്ററിൽ കുറിച്ചു.
വാഷിങ്ടൺ: ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായികയാണ് ലേഡി ഗാഗ. കഴിഞ്ഞ വർഷം ഗാഗയുടെ 'ഷാലോ' എന്ന ആൽബത്തിന് മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ ആറാമത്തെ ആൽബം പുറത്തിറക്കാനുള്ള തിരക്കിലാണ് ലേഡി ഗാഗ. 'എൽജി6' എന്ന് പേരിട്ടിരിക്കുന്ന ആൽബം അടുത്ത വർഷമാണ് പുറത്തിറങ്ങുക.
ഇതിനിടെ, എൽജി6 ഒരുക്കുന്നതിനുള്ള തിരക്കിൽപ്പെട്ട് കുളിക്കാൻ പോലും താൻ മറന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് ഗാഗ. അവസാനമായി കുളിച്ചതെപ്പോഴാണെന്ന് ഓർമ്മയില്ലെന്ന് ഗാഗ ട്വിറ്ററിൽ കുറിച്ചു. എപ്പോഴാണ് അവസാനമായി കുളിച്ചതെന്ന അസിസ്റ്റന്റിന്റെ ചോദ്യത്തിന് ഗാഗ നൽകിയ മറുപടിയായിരുന്നു ഇത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം തന്റെ വ്യക്തിശുചിത്വത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
my assistant: when’s the last time you bathed
me: i don’t remember
പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരെ അറിയിക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ് എൽജി6 എന്ന് ഹാഷ് ടാഗ് ഗാഗ അവതരിപ്പിച്ചത്.