ഇനി കുട്ടികൾ കെെ കഴുകാൻ മടി കാണിക്കില്ല; ബ്രെഡ് കൊണ്ടുള്ള തന്ത്രം, സംഭവം പൊളിച്ചൂ; എന്താണെന്നല്ലേ...?

By Web TeamFirst Published Dec 20, 2019, 1:50 PM IST
Highlights

സയൻസ് പ്രോജക്ടായിട്ടായിരുന്നു ഇതു ക്ലാസിൽ അവതരിപ്പിച്ചത്. ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഇത് പരീക്ഷിച്ച് നോക്കിയത്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പൊതുവേ കുട്ടികൾക്ക് കെെ കഴുകാൻ വളരെ മടിയാണ്. അമ്മ പറഞ്ഞതല്ലേ, പേരിന് കെെ കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് ചെറുതായൊന്ന് കെെ നനച്ചിട്ട് വരുന്ന ശീലമാണ് മിക്ക കുട്ടികൾക്കും.  ഭക്ഷണത്തിന് മുൻപ് കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കാൻ യുഎസിലെ ഒരു ടീച്ചർ പ്രയോഗിച്ച തന്ത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇഡാഹോയിലെ ഡിസ്കവറി എലമെന്ററി സ്കൂൾ അധ്യാപിക ഡയ്ന റോബട്സാണ് പുതിയ തന്ത്രം പരീക്ഷിച്ചത്. ഏതാനും ബ്രെഡുകൾ കൊണ്ട് കുട്ടികളെ കൈകഴുകൽ പാഠം പഠിപ്പിച്ചത്. സയൻസ് പ്രോജക്ടായിട്ടായിരുന്നു ഇതു ക്ലാസിൽ അവതരിപ്പിച്ചത്. ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഇത് പരീക്ഷിച്ച് നോക്കിയത്. 

ഓരോ കുട്ടികൾക്കും കഴുകാനായി പല വസ്തുക്കൾ നൽകി. ചിലർക്ക് സോപ്പ്, ചിലർക്ക് ചൂടുവെള്ളം, മറ്റ് ചിലർക്ക് ഹാൻഡ് സാനിറ്റൈസർ. ചില കുട്ടികൾ കെെ കഴുകിയില്ല. എല്ലാവർക്കും ഓരോ ബ്രെഡ് വീതം കൊടുത്തു. അതിൽ കൈപ്പത്തി അമർത്തിയതിനു ശേഷം തിരികെ കൊടുക്കണം. 

ഒരു ബ്രഡ് മാത്രം ആരും തൊടാതെ മാറ്റി വച്ചു. മറ്റൊരു ബ്രെഡാകട്ടെ ക്ലാസ് മുറിയിൽ കുട്ടികൾ ഉപയോഗിക്കുന്ന മുഴുവൻ ക്രോംബുക്കുകളുടെ കീപാഡിലും വച്ചു. അങ്ങനെ ശേഖരിച്ച ഓരോ ബ്രെഡും ഓരോ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചു വച്ചു.ഒരു മാസം കഴിഞ്ഞ് പുറത്തെടുത്തു നോക്കിയപ്പോൾ കൈകഴുകാത്ത ഏതു കുട്ടിയെക്കൊണ്ടും ‌കഴുകിപ്പിക്കുന്ന കാഴ്ചയായിരുന്നു ഓരോ പ്ലാസ്റ്റിക് ബാഗിലുമുണ്ടായിരുന്നത്. ആരും തൊടാതെ വച്ചിരുന്ന ബ്രെഡിന്റെ വെള്ളനിറം പോലും പോയിരുന്നില്ല.

 വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകി തൊട്ട ബ്രഡിലും പ്രശ്നമില്ല. പക്ഷേ ബാക്കിയെല്ലാത്തിലും അതിഭീകരമായ വിധത്തിൽ പൂപ്പൽ പടർന്നിട്ടുണ്ടായിരുന്നു. കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന ക്രോംബുക്കിൽ വച്ച ബ്രെഡിനെയും കൈകഴുകാതെ തൊട്ട ബ്രെഡിനെയും ആകെ മൂടി ഫംഗസ് നിറഞ്ഞിരുന്നതായും കാണാമായിരുന്നു.

ഹാൻഡ് സാനിട്ടൈസർ കൊണ്ടു കൈകഴുതിത്തൊട്ട ബ്രെഡ് പോലും പൂത്തു പോയിരുന്നു (ചിത്രങ്ങൾ കാണുക). കുട്ടികളോട് ഓരോ ​ബ്രെഡുകളും കാണിച്ച് പ്രത്യേകമായി വിവരിച്ച് കൊടുത്തു. ‘ഇനി മുതൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനും മുമ്പും അതിന് ശേഷവും നിർബന്ധമായും കെെകഴുകണം.

ബാത്ത് റൂമിൽ പോയശേഷവും മൂക്ക് ചീറ്റിയതിന് ശേഷവുമെല്ലാം നിർബന്ധമായും കെെ കഴുകണം. കൈ എപ്പോഴൊക്കെ അഴുക്കായിരിക്കുന്നോ അപ്പോഴെല്ലാം കഴുകി വൃത്തിയാക്കണം’. ഇതെല്ലാം കേട്ട് കുട്ടികളെല്ലാം അനുസരണയോടെ തലയാട്ടി. ഈ പ്രോജക്ടിനെപ്പറ്റി ടീച്ചർ തന്റെ ഫേസ്ബുക്ക് പേജിലും കുറിച്ചിരുന്നു. നിരവധി പേരാണ് ഷെയർ ചെയ്തതു.

click me!