സ്‌കേര്‍ട്ടിനും ക്രോപ്പ് ടോപ്പിനും ഒപ്പം ബ്ലേസര്‍; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി

Published : Jan 18, 2021, 03:11 PM ISTUpdated : Jan 18, 2021, 03:16 PM IST
സ്‌കേര്‍ട്ടിനും ക്രോപ്പ് ടോപ്പിനും ഒപ്പം ബ്ലേസര്‍; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി

Synopsis

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. തന്‍റേതായ ഫാഷന്‍ കയ്യൊപ്പും രേഖപ്പെടുത്താന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെയും ശ്രദ്ധേയ സാന്നിധ്യമാണ് താരം. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് പ്രിയാമണി. 

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. തന്‍റേതായ ഫാഷന്‍ കയ്യൊപ്പും രേഖപ്പെടുത്താന്‍ പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്. 

ഇപ്പോഴിതാ താരം ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധനേടുകയാണ്. പ്രിന്‍റഡ് ലോങ് സ്കേര്‍ട്ടിനും ക്രോപ്പ് ടോപ്പിനും ഒപ്പം ബ്ലേസര്‍ ധരിച്ച് സ്റ്റൈലന്‍ ലുക്കിലാണ് താരം. ഷ്ളോഗാസുധാകര്‍ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. 

 

വെള്ള നിറത്തിലുള്ള സ്കേര്‍ട്ടില്‍ നിറയെ പ്രിന്‍റുകളോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പല വര്‍ണ്ണത്തിലുള്ള വരകളാണ് പ്രിന്‍റ് ചെയ്തിരിക്കുന്നത്. അതേ ഡിസൈനിലുള്ളത് തന്നെയാണ്  ബ്ലേസറും.

 

വെള്ള നിറത്തില്‍ തന്നെയുള്ള കട്ട് ക്രോപ്പ് ടോപ്പാണ് ഒപ്പം ധരിച്ചിരിക്കുന്നത്. തലമുടി അഴിച്ചിട്ടാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.  ചിത്രങ്ങള്‍ പ്രിയാമണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: ജംസ്യൂട്ടില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ സാമന്ത; ചിത്രങ്ങള്‍...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?