'ഇത് ഞാന്‍ എന്തു ചെയ്യും...'; ഭക്ഷണം കണ്ട് അമ്പരന്ന് പ്രിയങ്ക

Web Desk   | Asianet News
Published : Nov 30, 2020, 10:31 PM IST
'ഇത് ഞാന്‍ എന്തു ചെയ്യും...'; ഭക്ഷണം കണ്ട് അമ്പരന്ന് പ്രിയങ്ക

Synopsis

ഇറച്ചി, മുട്ട, സാലഡ് എന്ന് വേണ്ട എല്ലാ വിഭവങ്ങളും ഈ പ്ലേറ്റിലുണ്ട്. ഈ ഭക്ഷണം മുഴുവൻ കഴിക്കണോ വേണ്ടയോ എന്ന സങ്കടത്തിൽ അമ്പരന്നിരിക്കുന്ന പ്രിയങ്കയുടെ മുഖഭാവമാണ് ഫോട്ടോയിലുള്ളത്.

ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര നല്ലൊരു പ്രിയയാണ്. ഭക്ഷണത്തോട് താൽപര്യം ഉണ്ടെങ്കിലും ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് താരം ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്താണ് ആ സംഭവം എന്നല്ലേ...തന്റെ മുന്നില്‍ എത്തിയ വമ്പന്‍ ഭക്ഷണം കണ്ട് ഞെട്ടിയിരിക്കുന്ന പ്രിയങ്കയുടെ ഭക്ഷണം ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.

 ഇത് ഞാന്‍ എന്തു ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുച്ചിരിക്കുന്നത്. പല തരത്തിലുള്ള ഇറച്ചിയും മുട്ടയും സലാഡുമെല്ലാം നിറച്ചതാണ് പ്ലേറ്റ്. സഹതാരങ്ങളും ആരാധകരുമെല്ലാം ആഘോഷമാക്കുകയാണ് ചിത്രം.

ഇറച്ചി, മുട്ട, സാലഡ് എന്ന് വേണ്ട എല്ലാ വിഭവങ്ങളും ഈ പ്ലേറ്റിലുണ്ട്. ഈ ഭക്ഷണം മുഴുവൻ കഴിക്കണോ വേണ്ടയോ എന്ന സങ്കടത്തിൽ അമ്പരന്നിരിക്കുന്ന പ്രിയങ്കയുടെ മുഖഭാവമാണ് ഫോട്ടോയിലുള്ളത്. രസകരമായ നിരവധി കമന്റുകളും ചിത്രത്തിന് താഴേ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

ഭക്ഷണം കുറച്ച് അധികമുണ്ടെന്നും പ്രിയങ്കയുടെ ആശങ്കയെ അംഗീകരിക്കുന്നുവെന്നുമാണ് സംവിധായകന്‍ അനുഭവ് സിന്‍ഹ കുറിച്ചത്. കുറച്ച് ഭക്ഷണം ഞങ്ങൾക്ക് നൽകാമോ? നിങ്ങളുടെ ഭാഗ്യം’ എന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ