ഗ്രീന്‍ മാക്സി ഡ്രസ്സില്‍ മനോഹരിയായി അനുഷ്ക; വീണ്ടും വില അന്വേഷിച്ച് ആരാധകര്‍!

Published : Nov 30, 2020, 10:29 AM ISTUpdated : Nov 30, 2020, 10:55 AM IST
ഗ്രീന്‍ മാക്സി ഡ്രസ്സില്‍ മനോഹരിയായി അനുഷ്ക; വീണ്ടും വില അന്വേഷിച്ച് ആരാധകര്‍!

Synopsis

അനുഷ്ക ധരിക്കുന്ന ഓരോ മെറ്റേണിറ്റി വസ്ത്രങ്ങളും വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്.  മെറ്റേണിറ്റി ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സൂചിപ്പിക്കുന്നതാണ് അനുഷ്കയുടെ ഓരോ വസ്ത്രവും. 

വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേയ്ക്ക് എത്തിയ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും ആദ്യ കണ്മണിയ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. താരങ്ങള്‍ ഈ സന്തോഷം പങ്കുവച്ച അന്ന് മുതല്‍ ഫാഷന്‍ ലോകം അനുഷ്കയുടെ പുറകെയാണ്. 

അനുഷ്ക ധരിക്കുന്ന ഓരോ വസ്ത്രങ്ങളും വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. മെറ്റേണിറ്റി ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സൂചിപ്പിക്കുന്നതാണ് അനുഷ്കയുടെ ഓരോ വസ്ത്രവും. ഈ സമയത്ത് അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതലും അനുഷ്ക ധരിക്കുന്നത്. 

ഇപ്പോഴിതാ അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി. മുംബൈയില്‍ നടക്കുന്ന ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. 

 

ഗ്രീന്‍ നിറത്തിലുള്ള മാക്സി ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് അനുഷ്ക. ഈ സ്ലീവ് ലെസ് മാക്സി ഡ്രസ്സിന്‍റെ വില 5590 രൂപയാണ്. അടുത്തിടെ മഞ്ഞ മിനി ഡ്രസ്സിലുള്ള താരത്തിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Also Read: ഗർഭിണിയായ അനുഷ്കയുടെ പ്രിയ ഭക്ഷണം; വീഡിയോ പങ്കുവച്ച് താരം...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം