
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ 'ഓഗസ്റ്റ് മാജിക്' എന്ന ക്യാപ്ഷനോടെ മകള്‍ക്കൊപ്പം അവധി ദിനങ്ങൾ ചെലവഴിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഓഗസ്റ്റ് മാസത്തിൽ മകൾക്കും ഭർത്താവിനുമൊപ്പം യാത്ര ചെയ്തതിന്‍റെ ഓര്‍മ്മകളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ആദ്യത്തെ ചിത്രങ്ങളിൽ നിക്കിനെയും പ്രിയങ്കയെയും കാണാമെങ്കിലും പിന്നീടുള്ള ചിത്രങ്ങളിൽ മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസ് ആണ് താരം. ഒരു പാവയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞിന്‍റെ ചിത്രത്തിൽ അവളുടെ അതേ വസ്ത്രങ്ങളാണ് പാവയും അണിഞ്ഞിരിക്കുന്നത്. ഒരു കുട്ടയിൽ ഇരുത്തിയ മാല്‍തിയെ എടുത്തു കൊണ്ടുപോകുന്ന നിക്കിന്റെ ചിത്രവും കാണാം.
2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എന്ന് പ്രിയങ്ക ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 'അവൾ ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവൾ. തന്റെ കൈയ്യിന്‍റെ അത്രേ അവള്‍ ഉണ്ടായിരുന്നോളൂ'- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായതിന് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.
Also Read: ഇത് 'ചീപ്പ് ഡ്രസ്'; പുതിയ ഫാഷന്‍ പരീക്ഷണവുമായി ഉർഫി ജാവേദ്; വീഡിയോ