ഇത് 'ചീപ്പ് ഡ്രസ്'; പുതിയ ഫാഷന്‍ പരീക്ഷണവുമായി ഉർഫി ജാവേദ്; വീഡിയോ

Published : Aug 22, 2023, 06:34 PM IST
 ഇത് 'ചീപ്പ് ഡ്രസ്'; പുതിയ ഫാഷന്‍ പരീക്ഷണവുമായി  ഉർഫി ജാവേദ്; വീഡിയോ

Synopsis

തലമുടി ചീകുന്ന ചീപ്പ് വെച്ചാണ് താരത്തിന്‍റെ പുത്തന്‍ പരീക്ഷണം. ഇതിന്‍റെ വീഡിയോ ഉര്‍ഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വസ്ത്രത്തില്‍ വേറിട്ട പരീക്ഷണം നടത്തി, അതിന്‍റെ പേരില്‍ നിരന്തരം ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും അതിരു വിടുന്നുണ്ട് എന്നാണ്  സൈബര്‍ ലോകത്തിന്‍റെ വിമര്‍ശനം. എന്നിരുന്നാലും ഇത്തരം ട്രോളുകളൊന്നും ഉര്‍ഫിയെ ബാധിക്കാറില്ല. ഇപ്പോഴും താരം തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമാണ് താരം.  

ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലമുടി ചീകുന്ന ചീപ്പ് വെച്ചാണ് താരത്തിന്‍റെ പുത്തന്‍ പരീക്ഷണം. ഇതിന്‍റെ വീഡിയോ ഉര്‍ഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്‍റെ സഹോദരിക്ക് തലമുടി ചീകി കൊടുക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്നാണത്രേ താരത്തിന് ഈ ഐഡിയ മനസില്‍ വന്നത്. പല നിറത്തിലും ആകൃതിയിലുമുള്ള ചീപ്പുകള്‍ കൊണ്ട് ഉര്‍ഫി 'ചീപ്പ് ഡ്രസ്' ആണ് തയ്യാറാക്കിയിരിക്കുന്നത്. ചീപ്പ് ഡ്രസ് ധരിച്ച് സ്റ്റൈലിഷായി നടന്നുവരുകയാണ് ഉര്‍ഫി. 'ഹെയര്‍ കോമ്പ് ഡ്രസ്' എന്ന ക്യാപ്ഷനോടെ ആണ് താരം വീഡിയോ പങ്കുവച്ചത്.  

 

സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പതിവ് പോലെ വിമര്‍ശിക്കുകയായിരുന്നു പലരും. എന്താണ് ഇതെന്നും എന്തിനാണ് ഇങ്ങനെ പരിഹാസ കഥാപാത്രം ആകുന്നതെന്നുമൊക്കെ ആണ് കമന്‍റുകള്‍. അതേസമയം ഒരു വസ്ത്രം കാരണം ചായ കുടിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഉർഫിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ തിളങ്ങിയ ഉര്‍‌ഫിയുടെ വീഡിയോയും നാം കണ്ടതാണ്. പിസ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞ് എത്തിയ ഉര്‍ഫിയുടെ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലായിരുന്നു. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ്‌ ഉര്‍ഫി ധരിച്ചത്. ഇതിന് മാച്ച് ചെയ്ത് ഒരു കറുത്ത പാന്റും പെയര്‍ ചെയ്തു. ഭക്ഷണത്തെ വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച് നിരവധി കമന്റുകളും ഇതിനെതിരെ വന്നു. ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നാണ് ആളുകള്‍ കമന്റ് ചെയ്തത്. 

Also Read: ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ലെന്നും മായ്ക്കാൻ പറയുമെന്നും ആലിയ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ