'ഇതെന്താ ബലൂണോ...'; പ്രിയങ്കയുടെ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വസ്ത്രത്തെ കുറിച്ച്

Web Desk   | Asianet News
Published : Feb 24, 2021, 08:09 PM ISTUpdated : Feb 24, 2021, 08:17 PM IST
'ഇതെന്താ ബലൂണോ...'; പ്രിയങ്കയുടെ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വസ്ത്രത്തെ കുറിച്ച്

Synopsis

ഹാല്‍പേണ്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത പുതിയ വേഷമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കഴുത്ത് മുതല്‍ മുട്ടിന് മുകളില്‍ വരെ മാത്രം മൂടുന്ന പച്ചയില്‍ കറുപ്പ് കുത്തുകളുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. 

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ലുക്കുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. 

ഹാല്‍പേണ്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത പുതിയ വേഷമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കഴുത്ത് മുതല്‍ മുട്ടിന് മുകളില്‍ വരെ മാത്രം മൂടുന്ന പച്ചയില്‍ കറുപ്പ് കുത്തുകളുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു പൊതിക്കെട്ടായിട്ട് മാത്രമേ തോന്നുകയുള്ളൂ.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴേ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്. ആഘോഷവേളകളില്‍ പൊട്ടിക്കുന്ന ഗുണ്ട് പോലുണ്ടെന്നാണ് ചിത്രങ്ങൾക്ക് താഴേ പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് എമുവിന്റെ ചായയാണ് തോന്നിയത്. ചിലര്‍ക്ക് ഓട്ടോ റിക്ഷയുടെ ഹോണും മറ്റു ചിലര്‍ക്ക് കിഴിയും വേറെ ചിലര്‍ക്ക് ഊതിവീര്‍പ്പിച്ച ബലൂണുമൊക്കെയായാണ് തോന്നിയതെന്നാണ് ചിലർ കമന്റ് ചെയ്തതു. 


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ