'എന്‍റെ ഹൃദയം'; തന്‍റെ സഹോദരനൊപ്പം മകള്‍ മാള്‍ട്ടി; ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

Published : Nov 30, 2022, 04:04 PM ISTUpdated : Feb 27, 2023, 05:46 PM IST
'എന്‍റെ ഹൃദയം'; തന്‍റെ സഹോദരനൊപ്പം മകള്‍ മാള്‍ട്ടി; ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

Synopsis

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്. പ്രിയങ്കയുടെ സഹോദരനായ സിദ്ധാര്‍ത്ഥ് ചോപ്രയുടെ കയ്യിലിരിക്കുകയാണ് മാള്‍ട്ടി. സിദ്ധാര്‍ത്ഥ് സ്നേഹപൂര്‍വ്വം മാള്‍ട്ടിയെ നോക്കുന്നതാണ് ചിത്രത്തില്‍ കാണാം.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ സഹോദരനൊപ്പം മകള്‍ മാള്‍ട്ടിയിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്. പ്രിയങ്കയുടെ സഹോദരനായ സിദ്ധാര്‍ത്ഥ് ചോപ്രയുടെ കയ്യിലിരിക്കുകയാണ് മാള്‍ട്ടി. സിദ്ധാര്‍ത്ഥ് സ്നേഹപൂര്‍വ്വം മാല്‍തി മേരിയെ നോക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. മാള്‍ട്ടിയുടെ പുറകുവശമാണ് ചിത്രത്തില്‍ കാണുന്നത്. 'എന്‍റെ ഹൃദയം' എന്ന ക്യാപ്ഷനോടെ ആണ് പ്രിയങ്ക ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

 

അതേസമയം പ്രിയങ്കയുടെ പുതിയ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പിക്കില്‍ പ്രിയങ്കയോടൊപ്പം മാള്‍ട്ടിയെയും കാണാം. സ്ലീവ്ലെസ് ബ്രൌണ്‍ ടോപ്പ് ധരിച്ച പ്രിയങ്കയുടെ സെല്‍ഫി ചിത്രത്തില്‍ മാള്‍ട്ടി മടിയിലിരിക്കുന്നത് കാണാം. 

2018- ൽ ആണ്  പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേറ്റത്. 

മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ഫോട്ടോ ആദ്യമായി പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' - പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ ആയിരുന്നു. 

Also Read: നാടന്‍ സദ്യ കഴിക്കുന്ന അനുഷ്‌ക ശര്‍മ; വൈറലായി ചിത്രം

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം