'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റില്‍ തിളങ്ങി പ്രിയങ്ക; വില ഒരു ലക്ഷം രൂപ

By Web TeamFirst Published Jul 23, 2021, 3:51 PM IST
Highlights

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റിലാണ് ഇത്തവണ പ്രിയങ്ക തിളങ്ങുന്നത്. പ്രിയങ്ക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൊല്‍ക്ക ഡോട്സ് വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. പുള്ളികളുളള ഇത്തരം വസ്ത്രങ്ങള്‍ എണ്‍പതുകളില്‍ തന്നെ ഫാഷനായിരുന്നു.

 

ഇറക്കമുള്ള കോളറോട് കൂടിയുള്ള പൊല്‍ക്ക ഡോട്സ് മിഡി ഡ്രസ്സാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. വെള്ളയില്‍ പല നിറങ്ങളിലാണ് പുള്ളികളുടെ ഡിസൈന്‍ വരുന്നത്. ബാക്ക്‌ലെസ്സ് സ്‌റ്റെലാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. ലേബല്‍ കരോലിന ഹെരേരയുടെ ഡിസൈനില്‍ ഒരുങ്ങിയ ഈ വസ്ത്രത്തിന് ഒരു ലക്ഷം രൂപയാണ് വില.

Also Read: മഞ്ഞയില്‍ മനോഹരിയായി കരീന കപൂര്‍; അനാർക്കലിയുടെ വില 1.5 ലക്ഷം രൂപ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!