Latest Videos

'പടികളുടെ ആവശ്യമില്ല കെട്ടോ'; പെരുമ്പാമ്പിന്‍റെ വീഡിയോ...

By Web TeamFirst Published Oct 17, 2022, 6:50 PM IST
Highlights

കൂറ്റനൊരു പെരുമ്പാമ്പ് ഗോവണിയുടെ കൈവരിയിലൂടെ ഇഴഞ്ഞ് മുകളിലേക്ക് പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മറ്റൊന്നും ഇതില്‍ കാര്യമായി കാണിക്കുന്നില്ല. എങ്കില്‍ പോലും 32 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പലവിധത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. വലിയ രീതിയില്‍ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നതിനാലാണ് ഈ വീഡിയോകളെല്ലാം ഇത്രമാത്രം കാഴ്ചക്കാരെ സമ്പാദിക്കുന്നത്. 

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളാണ് പാമ്പുകളുടേത്. പാമ്പുകള്‍ എല്ലായ്പോഴും മനുഷ്യരില്‍ ആകാംക്ഷയും കൗതുകവും ഉണര്‍ത്തുന്ന ജീവി തന്നെയാണ്. എങ്കിലും നല്ലൊരു വിഭാഗം പേര്‍ക്കും പാമ്പിനെ കാണുന്നത് തന്നെ, അത് വീഡിയോയില്‍ ആണെങ്കില്‍ പോലും പേടിയാണെന്നതും ഒരു സത്യം.

എന്തായാലും പാമ്പുകളെ കാണുന്നതില്‍ ഇഷ്ടവും താല്‍പര്യവുമുള്ളവര്‍ക്ക് ആസ്വദിക്കാവുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥൻ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണിത്.

കൂറ്റനൊരു പെരുമ്പാമ്പ് ഗോവണിയുടെ കൈവരിയിലൂടെ ഇഴഞ്ഞ് മുകളിലേക്ക് പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മറ്റൊന്നും ഇതില്‍ കാര്യമായി കാണിക്കുന്നില്ല. എങ്കില്‍ പോലും 32 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. ഒരുപാട് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

 

To go up,
One doesn’t need a staircase every time ☺️☺️ pic.twitter.com/UIix7uby89

— Susanta Nanda (@susantananda3)

 

ഗോവണിപ്പടികള്‍ ഇപ്പുറത്ത് കാണാം. എന്നാല്‍ കൈവരിയിലൂടെ പതിയെ ഇഴഞ്ഞിഴഞ്ഞ് മുകളിലേക്ക് പോകുകയാണ് പെരുമ്പാമ്പ്. സാമാന്യം മിനുപ്പുള്ള പ്രതലമാണിത്. എന്നിട്ടും ഗ്രിപ്പോടുകൂടി പാമ്പ് മുകളിലേക്ക് പോകുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് പുറത്തുകൂടി ചുവര് പിടിച്ച് പാമ്പുകള്‍ അകത്തേക്ക് കയറുന്നത് എങ്ങനെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ എല്ലാ പാമ്പുകളും ഇത്തരത്തില്‍ കയറിവരില്ലെന്നത് മറ്റൊരു വസ്തുത. 

ഇന്നലെ സ്കൂള്‍ ബസിനകത്ത് നിന്ന് വമ്പൻ പെരുമ്പാമ്പിനെ കണ്ടെത്തിയതും ഇത്തരത്തില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസിന് താഴെയായി ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്ന പെരുമ്പാമ്പിനെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു. 

Also Read:- സ്കൂള്‍ ബസിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറലാകുന്നു

tags
click me!