
ഇന്ത്യന്‍ ശൈലിയിലുളള 'ബന്ദ്ഗലാ' സ്യൂട്ടും തലപ്പാവുമണിഞ്ഞ് രാജ്യസഭാധ്യക്ഷന്‍റെ കസേരയ്ക്ക് ഇരുവശവും നിന്നിരുന്ന ആ പഴയ മാര്‍ഷല്‍മാരല്ല ഇത്. രാജ്യസഭയുടെ 250-ാം സമ്മേളനത്തിന് മാര്‍ഷല്‍മാരുടെ യൂണിഫോമിലായിരുന്നു എല്ലാവരുടെ കണ്ണുപോയത്. മാര്‍ഷല്‍മാരുടെ ഔട്ട്ഫിറ്റിനും വേണ്ടേ ഒരു ചെയ്ഞ്ച് ?
രാജ്യസഭയിലെ മാര്‍ഷല്‍ യൂണിഫോം ഇപ്പോള്‍ സൈനികരെ പോലെയാണ്. മിലിട്ടറി സ്റ്റൈലിലുളള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷ്‍മാല്‍ എത്തിയത്. നേവി ബ്ലൂ നിറമാണ് ഇപ്പോള്‍ യൂണിഫോമിന്.
എന്നാല്‍ ഇവരുടെ യുണിഫോം മാറ്റിയതിന് സഭയ്ക്ക് അകത്തുനിന്ന് തന്നെ പ്രതിഷേധവും ഉയരുന്നുണ്ട്.