വര്‍ക്കൗട്ട് മെഷീന്‍ ഇല്ലാതെയും വ്യായാമം ചെയ്യാം; വീഡിയോയുമായി നടി

Published : Nov 20, 2020, 05:51 PM ISTUpdated : Nov 20, 2020, 05:56 PM IST
വര്‍ക്കൗട്ട് മെഷീന്‍ ഇല്ലാതെയും വ്യായാമം ചെയ്യാം; വീഡിയോയുമായി നടി

Synopsis

വയര്‍, അരക്കെട്ട്, കാലുകള്‍ എന്നിവിടങ്ങളിലെ വണ്ണം കുറയ്ക്കാന്‍ ലെഗ് എക്സ്റ്റൻഷൻ വര്‍ക്കൗട്ട് സഹായിക്കും.   

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് രാകുല്‍ പ്രീത് സിങ്. തന്‍റെ ഡയറ്റിനെ കുറിച്ചും വര്‍ക്കൗട്ടുകളെ കുറിച്ചും താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ട് മെഷീന്‍ ഇല്ലാതെയും വ്യായാമം ചെയ്യാം എന്ന് കാണിക്കുകയാണ് രാകുല്‍. 

ലെഗ് എക്സ്റ്റൻഷൻ വര്‍ക്കൗട്ടിനെക്കുറിച്ചാണ് രാകുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എക്സ്ക്യൂസസ് ഡോൺട് ബേൺ കലോറീസ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്. 

ഉയരം കുറഞ്ഞ ഒരു മേശയിൽ രാകുൽ തന്‍റെ രണ്ട് കാലുകളും ബാലൻസ് ചെയ്ത് പ്ലാങ്ക് പൊസിഷനിൽ നിൽക്കുകയാണ്. തുടർന്ന് കാൽമുട്ടുകൾ വളയ്ക്കുകയും പിന്നീട് ശരീരം ഉയർത്തി ഒരു സെറ്റ് പൂർത്തിയാക്കുകയുമാണ് ചെയ്യുന്നത്. 

 

വയര്‍, അരക്കെട്ട്, കാലുകള്‍ എന്നിവിടങ്ങളിലെ വണ്ണം കുറയ്ക്കാന്‍ ഈ ലെഗ് എക്സ്റ്റൻഷൻ വര്‍ക്കൗട്ട് സഹായിക്കും. 

Also Read: ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? മറുപടിയുമായി രാകുല്‍

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ