'പിറന്നാളിന് പ്രിയ കുഞ്ചാക്കോ കൊടുത്തുവിട്ട കേക്ക്'; ഫോട്ടോ പങ്കിട്ട് രമേഷ് പിഷാരടി

Web Desk   | others
Published : Oct 01, 2021, 05:04 PM ISTUpdated : Oct 01, 2021, 05:27 PM IST
'പിറന്നാളിന് പ്രിയ കുഞ്ചാക്കോ കൊടുത്തുവിട്ട കേക്ക്'; ഫോട്ടോ പങ്കിട്ട് രമേഷ് പിഷാരടി

Synopsis

കേക്കുകളുടെ കാര്യത്തില്‍ പ്രിയയ്ക്ക് പ്രത്യേക താല്‍പര്യമുള്ളതായി പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ തന്നെ വ്യക്തമാകാറുണ്ട്. വിശേഷാവസരങ്ങളില്‍ 'സ്‌പെഷ്യല്‍' കേക്കുകള്‍ വരുത്തി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പലപ്പോഴും പ്രിയ ഫേസ്ബുക്കില്‍ തന്നെ പങ്കുവച്ചിട്ടുമുണ്ട്

പിറന്നാള്‍ ദിനത്തില്‍ ഏറെ കൗതുകം തോന്നിക്കുന്നൊരു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ( Facebook Post ) പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. കുഞ്ചാക്കോ ബോബന്റെ ഭാര്യ, പ്രിയ കുഞ്ചാക്കോ തനിക്കായി കൊടുത്തുവിട്ട കേക്കിന്റെ ( Birthday Cake ) ഫോട്ടോയാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. 

'നേച്ചര്‍' തീം ആയി വന്നിട്ടുള്ള കേക്ക് ആണ് പിഷാരടിക്കായി പ്രിയ സമ്മാനിച്ചിരിക്കുന്നത്. ' ഞങ്ങളുടെ പിഷു.... പ്രകൃതി ഇടപെടും' എന്നൊരു ചെറുകുറിപ്പും കേക്കിനൊപ്പമുണ്ട്. മരക്കൊമ്പിലിരിക്കുന്ന പക്ഷിയും, ഓന്തും, തളിരിലകളുമെല്ലാം ചേര്‍ന്ന് വ്യത്യസ്തമായൊരു കേക്ക് തന്നെയാണിത്. 

കേക്കിന്റെ ഭംഗിയോ പ്രത്യേകതയോ മൂലമാകാം, എന്തായാലും 'മുറിക്കാനും തിന്നാനും മനസ് വരുന്നില്ല' എന്നാണ് പിഷാരടിയുടെ പ്രതികരണം. പ്രിയയുടെ സമ്മാനം നല്‍കിയ സന്തോഷവും പോസ്റ്റില്‍ അനുഭവപ്പെടുന്നുണ്ട്. ഫോട്ടോയ്ക്ക് താഴെ സ്‌മൈലികളുമായി പ്രിയയും വൈകാതെ എത്തി. 

 

 

നിരവധി പേരാണ് ഇവരുടെ സൗഹൃദത്തിന് നന്മകള്‍ നേര്‍ന്ന് കമന്റുകള്‍ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനുമായും കുടുംബവുമായും വര്‍ഷങ്ങളോളമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് പിഷാരടി.

 

പിറന്നാള്‍ ദിനങ്ങളിലും മറ്റ് പ്രത്യേകാവസരങ്ങളിലുമെല്ലാം ഇവര്‍ പരസ്പരം ആശംസകള്‍ കൈമാറുകയും നന്മകള്‍ നേരുകയുമെല്ലാം ചെയ്യാറുണ്ട്. 

 

 

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കില്‍ കൂടി പ്രിയയും വ്യക്തി ജീവിതത്തിലെ സന്തോഷങ്ങള്‍ പ്രിയപ്പെട്ട ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

കേക്കുകളുടെ കാര്യത്തിലാണെങ്കിൽ പ്രിയയ്ക്ക് പ്രത്യേക താല്‍പര്യമുള്ളതായി പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ തന്നെ വ്യക്തമാകാറുണ്ട്
 

 

വിശേഷാവസരങ്ങളില്‍ 'സ്‌പെഷ്യല്‍' കേക്കുകള്‍ വരുത്തി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പലപ്പോഴും പ്രിയ ഫേസ്ബുക്കില്‍ തന്നെ പങ്കുവച്ചിട്ടുമുണ്ട്.

 

Also Read:- ഭിന്നശേഷിയുള്ള മകന് അമ്മയുടെ പിറന്നാള്‍ സമ്മാനം; ഹൃദയം തൊടുന്ന വീഡിയോ...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'