രാജകീയമായ ഡിസൈനോട് കൂടിയ ബ്ലാക്ക്- ഗോള്‍ഡണ്‍ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്. ഹാന്‍ഡ് എംബ്രോയ്ഡറിയും ഗോള്‍ഡ് വര്‍ക്കും കൊണ്ട് നിറഞ്ഞ ലെഹങ്കയില്‍‌ സരിക്കും ഒരു ബ്രൈഡിനെ പോലെയായിരുന്നു ആലിയ. 

പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോയില്‍ തിളങ്ങി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺവീര്‍ സിങ്ങും. മനീഷ മൽഹോത്രയുടെ ബ്രൈഡൽ ഡിസൈനിലെ മനോഹരമായ ഔട്ട്ഫിറ്റിലാണ് ഇരുവരും തിളങ്ങിയത്. 

രാജകീയമായ ഡിസൈനോട് കൂടിയ ബ്ലാക്ക്- ഗോള്‍ഡണ്‍ ലെഹങ്കയിലാണ് ആലിയ തിളങ്ങിയത്. ഹാന്‍ഡ് എംബ്രോയ്ഡറിയും ഗോള്‍ഡ് വര്‍ക്കും കൊണ്ട് നിറഞ്ഞ ലെഹങ്കയില്‍‌ സരിക്കും ഒരു ബ്രൈഡിനെ പോലെയായിരുന്നു ആലിയ. ഹെവി ഡയമണ്ട് നെക്ലേസ് ആണ് താരം ഇതിനൊപ്പം പെയര്‍ ചെയ്തത്. അലങ്കരിച്ച ബീജ് ഡിസൈനോട് കൂടിയ ഷെർവാണിയിലാണ് രൺവീർ എത്തിയത്.

View post on Instagram

ഷോയില്‍ നിന്നുള്ള ആലിയ ഭട്ടിന്റെയും രൺവീർ സിംഗിന്റെയും ഫോട്ടോകളും വീഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാനായി ബോളിവുഡിലെ പ്രശസ്ത താരങ്ങളും എത്തിയിരുന്നു. റാംപ് വാക്കിന് ശേഷം ഷോയിൽ മുൻ നിരയിൽ ഇരുന്ന ഭാര്യ ദീപിക പദുക്കോണിനെ ചുംബിക്കുന്ന രൺവീറിന്റെ വീഡിയോയും സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. 

View post on Instagram
View post on Instagram

Also Read: മാതാപിതാക്കളായ ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികം; കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി ആദിത്യയും അമിതും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം