Latest Videos

'ഫ്രം യുവർ വാലൻന്റൈൻ'; ഈ പ്രണയ​ ദിനത്തിൽ നിങ്ങൾ അറിയേണ്ടത്...

By Web TeamFirst Published Feb 14, 2020, 8:48 AM IST
Highlights

ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിനത്തിൽ ഇഷ്ടമുള്ള ആളുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം 'വാലന്റൈന്‍ ഡേ' ആയി ആഘോഷിക്കുന്നത്.

ഫെബ്രുവരി 14. ഇന്ന് വാലൻന്റൈൻസ് ഡേ. ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിനത്തിൽ ഇഷ്ടമുള്ള ആളുകൾക്ക് സമ്മാനങ്ങൾ നൽകുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

 പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം 'വാലന്റൈന്‍ ഡേ' ആയി ആഘോഷിക്കുന്നത്. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന ദിനം. 

വാലൻന്റൈൻസ് ദിനവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പറയപ്പെടുന്നു. അതില്‍ സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രധാനപ്പെട്ടത്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. 

അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു.

 അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈൻസ് ഡേ ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷം. പല രാജ്യത്തും വ്യത്യസ്ത രീതികളിലാണ് വാലന്റൈൻസ് ഡേ ആഘോഷിക്കാറുള്ളത്. 
 

click me!