'മടുത്തു...'; ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന 'രാജി'കള്‍ക്ക് പിന്നിലെ രഹസ്യം...

Published : Jul 19, 2019, 10:59 PM IST
'മടുത്തു...'; ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന 'രാജി'കള്‍ക്ക് പിന്നിലെ രഹസ്യം...

Synopsis

'റാന്‍ഡ്സ്റ്റാഡ്' എന്ന കമ്പനിയാണ് 32 രാജ്യങ്ങളുടെ തൊഴില്‍ മേഖലയിലെ രാജികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പഠനം നടത്തിയത്. ഇക്കൂട്ടത്തിലായിരുന്നു ഇന്ത്യയിലെ രാജികള്‍ക്ക് പിന്നിലെ രഹസ്യവും ഇവര്‍ കണ്ടെത്തിയത്

ഇന്ത്യയില്‍ കോര്‍പറേറ്റ് മേഖലകളില്‍ തൊഴിലാളികളുടെ രാജി വര്‍ധിച്ചുവരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. ഈ തരംഗത്തിന് പിന്നിലെ കാരണങ്ങള്‍ പഠിക്കാന്‍ ഒരു 'ഹ്യൂമണ്‍ റിസോഴ്‌സ് കണ്‍സള്‍ട്ടിംഗ്' കമ്പനി പഠനം നടത്തി. 

'റാന്‍ഡ്സ്റ്റാഡ്' എന്ന കമ്പനിയാണ് 32 രാജ്യങ്ങളുടെ തൊഴില്‍ മേഖലയിലെ രാജികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പഠനം നടത്തിയത്. ഇക്കൂട്ടത്തിലായിരുന്നു ഇന്ത്യയിലെ രാജികള്‍ക്ക് പിന്നിലെ രഹസ്യവും ഇവര്‍ കണ്ടെത്തിയത്. 

കുറഞ്ഞ സാലറിയോ, തൊഴില്‍ സ്ഥാപനങ്ങളിലെ അന്തരീക്ഷമോ ഒന്നുമല്ലത്രേ, നമ്മുടെ നാട്ടിലെ രാജികള്‍ക്ക് പിന്നിലെ കാരണം. കരിയറില്‍ മുന്നോട്ട് പോയാല്‍ ഒരു വളര്‍ച്ചയും ഉണ്ടാകുന്നില്ല എന്ന തോന്നല്‍ മൂലമാണത്രേ ഏറെ പേരും ഇവിടെ രാജി വയ്ക്കുന്നത്. അതിന് ശേഷം മാത്രമാണ് വരുമാനവും ജോലിയുടെ അന്തരീക്ഷവുമെല്ലാം വരുന്നത്. 

ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ജോലി തുടരാനാഗ്രഹിക്കുന്നത്, ഐടി- കച്ചവട- ഇ കൊമേഴ്‌സ് മേഖലകളിലാണത്രേ. ഓട്ടോയും ആളുകള്‍ക്ക് താല്‍പര്യമുള്ള മേഖല തന്നെയെന്ന് പഠനം നീരിക്ഷിക്കുന്നു. അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ കേവലം 9 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ